ബൗലോയ് വിയറ്റ്‌നാമില്‍ കരതൊട്ടു, 12 മരണം, രാക്ഷസത്തിരമാലയില്‍ 17 മത്സ്യത്തൊഴിലാളികളെ കാണാതായി
വിയറ്റ്‌നാമില്‍ കരകയറിയ ബൗലോയ് ചുഴലിക്കാറ്റില്‍ (Typhoon Bualoi ) 12 പേര്‍ കൊല്ലപ്പെട്ടു. രാക്ഷസത്തിരമാലയില്‍ 17 മത്സ്യത്തൊഴിലാളികളെ കാണാതായി. കനത്ത കാറ്റിലും വാര്‍ത്താവിനിമയ സംവിധാനങ്ങളും മറ്റു താറുമാറായി. റോഡുകളും വീടുകളും തകര്‍ന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചുഴലിക്കാറ്റ് കരകയറിയത്. ചുഴലിക്കാറ്റ് കരകയറുമ്പോള്‍ തിരമാലകള്‍ക്ക് 8 മീറ്റര്‍ വരെ ഉയരമണ്ടായിരുന്നുവെന്ന് വിയറ്റ്‌നാം കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഫിലിപ്പൈന്‍സിലും 20 പേര്‍ ബൗലോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചിരുന്നു.
🇻🇳🌪 Tragédia no Vietnã: O tufão Bualoi desencadeou um tornado em Ninh Binh, deixando pelo menos seis mortos.
— 🇧🇷🇧🇷 Nunes Oliveira 🇧🇷🇧🇷 (@NunesOliveira33) September 29, 2025
A tempestade já causou nove mortes e 17 desaparecidos, enquanto os alertas de inundações e deslizamentos de terra aumentam. pic.twitter.com/JmO7oKDFyb
കരകയറിയ ശേഷം ചുഴലിക്കാറ്റ് ദുര്‍ബലമാകുകയും ലാവോസിലേക്ക് നീങ്ങുകയും ചെയ്തു. താല്‍ക്കാലിക പാലങ്ങള്‍ തകര്‍ന്നു. റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നുണ്ട്.
ഹ്യൂ സിറ്റിയില്‍ കനത്ത കാറ്റുണ്ടായി. നിന്‍ഹ് ബിന്‍ഹ് പ്രവിശ്യകളിലും താന്‍ഹ് ഹോ മേഖലകളിലും കാറ്റ് കനത്ത നാശനഷ്ടം വരുത്തി. ഇവിടെ നിരവധി വീടുകള്‍ തകര്‍ന്നു.
Un tornado mata a varias personas en Vietnam en cuestión de minutos
— Jhannely González | GAZA REPORTES (@palestinaexiste) September 29, 2025
Los medios locales reportan que en solo 10 minutos el tornado matutino mató a seis personas, arrancó techos, árboles y derribó cables eléctricos.
Esto ocurre en el contexto del tifón Bualoi, que causó al menos… pic.twitter.com/NYvtMRPyFw
3.47 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് കാറ്റ് ശക്തമായതിനെ തുടര്‍ന്ന് വൈദ്യുതി മുടക്കം തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ശക്തിയേറിയ ചുഴലിക്കാറ്റാണ് ബൗലോയ്. കഴിഞ്ഞ ആഴ്ച രസാഗ സൂപ്പര്‍ ചുഴലിക്കാറ്റും വടക്കന്‍ ഫിലിപ്പൈന്‍സിലും തായ് വാനിലും നാശനഷ്ടം വരുത്തിയിരുന്നു.
English Summary: Bualoy makes landfall in Vietnam, 12 dead, 17 fishermen missing in giant tidal wave