ബ്രസീലിൽ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത ശക്തമായ മഴ, മരണസംഖ്യ 46 ആയി ഉയർന്നു, നിരവധി പേരെ കാണാതായി

ഡിസംബർ മുതൽ മാർച്ച് വരെ ബ്രസീലിൽ വേനൽക്കാല മഴക്കാലത്തിന്റെ പരമാവധി ഘട്ടമാണ്. ഈ സമയത്ത് ശക്തമായ മഴയും പ്രളയവും പതിവാണ്. എന്നാൽ ഇത്തവണ പ്രതീക്ഷകളെ മുഴുവൻ ഇരുട്ടിലാക്കിയാണ് മഴ എത്തിയത്. 

Maneesha Prasoon
2 mins mins read

ബ്രസീലിൽ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത ശക്തമായ മഴ, മരണസംഖ്യ 46 ആയി ഉയർന്നു, നിരവധി പേരെ കാണാതായി

ബ്രസീലിന്റെ തെക്കുകിഴക്കൻ സംസ്ഥാനമായ Minas Gerais ൽ ആണ് ശക്തിയായ മഴ പെയ്തത്. പ്രളയം മൂലം നിരവധി നാശനഷ്ട്ടങ്ങൾ സംഭവിച്ചു. മരണസംഖ്യ 46 ആയി ഉയർന്നു. പ്രളയവും മണ്ണിടിച്ചിലും ജനങ്ങളെ ദുരിതത്തിലാക്കി. 

3,600 ലധികം പേർ ആണ് മണ്ണിടിച്ചിലും പ്രളയവും ഭയന്ന് വീടുവിട്ടൊഴിഞ്ഞത്. 

അതേ സമയം ഈ ദുരന്തം ഏറ്റവും കൂടുതൽ രൂക്ഷമായത് Juiz de Fora യും സമീപ നഗരമായ Ubá (University of Buenos Aires.)യിലുമാണ്. ഇരു നഗരങ്ങളും ഏകദേശം 110 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 21 പേരെ ഇപ്പോഴും കാണാതായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 

1772117478W.webpA man and child react as they attend the funeral of 11-year-old Bernardo Lopes Dutra, one of the victims of heavy rains, which have killed residents and left people missing, in Juiz de Fora, Minas Gerais state, Brazil. REUTERS

ഹൃദയം പൊട്ടി കരഞ്ഞ് കുടുംബങ്ങൾ

ദുരന്തത്തിൽ എന്തു ചെയ്യണമെന്നറിയാതെ വാവിട്ടു കരയുകയാണ് ഇവിടുത്തെ ജനത. അപകടത്തിൽ ഉറ്റവരെ തേടി അലയുകയാണ് പലരും. കിടപ്പാടം നഷ്ട്ടപ്പെട്ടു, ഉടുതുണിക്ക് മറുതുണിയില്ല, ഉറ്റവരെ എവിടെ ചെന്നന്യോഷിക്കണമെന്നു പോലും അറിയാതെ നിസ്സഹായാവസ്ഥയിലിരിക്കുകയാണ് പലരും. 

1772117402W.webpPeople pray for their relatives as rescue workers continue to search for bodies in collapsed buildings, following heavy rains which have killed residents and left missing people, in Juiz de Fora, Minas Gerais state, Brazil,

ദുരന്താവസ്ഥ പ്രഖ്യാപിച്ചു

ജുയിസ് ഡി ഫോറ മേയർ മാർഗരിഡ സലോമാവ് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അഭയകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അഭ്യർത്ഥിത്ഥിച്ചിരിക്കുകയാണ് നഗരം ഇപ്പോഴും ദുരന്താവസ്ഥയിലായതിനാൽ ബ്രസീലിന്റെ ഫെഡറൽ സർക്കാർ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കിയതായി അറിയിച്ചു. ആരോഗ്യപ്രവർത്തകരെയും ദേശീയ പ്രതിരോധ സേനാംഗങ്ങളെയും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. 

1772117602W.webpA man carries his belongings as residents are forced to leave their houses due to the risk of collapse, following heavy rains that killed residents and left missing people, in Juiz de Fora, Minas Gerais state, Brazil,

ചരിത്രത്തിലെ ഏറ്റവും കൂടുതൽ  മഴ

ഈ ഫെബ്രുവരി മാസത്തിൽ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴയാണ് ഇവിടെ ലഭിച്ചത് എന്ന് നഗരസഭ ചൂണ്ടികാട്ടി. പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം മഴയാണ് ഇതിനകം രേഖപ്പെടുത്തിയതെന്ന് അവർ അറിയിച്ചു. ഡിസംബർ മുതൽ മാർച്ച് വരെ ബ്രസീലിൽ വേനൽക്കാല മഴക്കാലത്തിന്റെ പരമാവധി ഘട്ടമാണ്. ഈ സമയത്ത് ശക്തമായ മഴയും പ്രളയവും പതിവാണ്. എന്നാൽ ഇത്തവണ പ്രതീക്ഷകളെ മുഴുവൻ ഇരുട്ടിലാക്കിയാണ് മഴ എത്തിയത്. 

English Summary : A catastrophic weather event has claimed the lives of at least 46 people and left dozens missing following record-breaking rainfall in southeastern Brazil.