രണ്ടു മാസത്തെ ഇടവേള : കടുത്ത വരൾച്ചയിൽ നിന്ന് വെള്ളപ്പൊക്കത്തിലേക്ക് ബെംഗളൂരു നഗരം

രണ്ടു മാസത്തെ ഇടവേള : കടുത്ത വരൾച്ചയിൽ നിന്ന് വെള്ളപ്പൊക്കത്തിലേക്ക് ബെംഗളൂരു നഗരം

രണ്ടു മാസം കൊണ്ട് ബെംഗളൂരു നഗരത്തിന്റെ കഥയാകെ മാറി . കഴിഞ്ഞ മാസം കൊടുംചൂടിൽ കത്തിയെരിഞ്ഞ നഗരത്തിൽ ഇന്ന് പലയിടത്തും വെള്ളക്കെട്ടുകൾ ആണ് റെക്കോർഡ് മഴയാണ് നഗരത്തിൽ പെയ്തത്.

133 വർഷത്തെ ചരിത്രം തിരുത്തി കുറിച്ച് വലിയ മഴക്കാണ് ബെംഗളൂരു ഞായറാഴ്ച ബെംഗളൂരു നഗരം സാക്ഷ്യം വഹിച്ചത് . ഒരു ദിവസം കൊണ്ട് തന്നെ ബെം​ഗളൂരു ന​ഗരത്തിൽ 140.7 മില്ലി മീറ്റർ മഴയാണ് പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാ​ഗത്തിന്റെ റിപ്പോർട്ട് .

credit:mint

ജൂൺ മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴയേക്കാൾ മഴ ഒറ്റ ദിവസം കൊണ്ട് പെയ്തൊടുക്കി .
1895 ലാണ് ഇതിന് മുമ്പ് ഇത്ര വലിയ മഴ പെയ്തത്. അന്ന് 101.6 മില്ലിമീറ്റർ മഴയും . പിന്നീട് 2009 ൽ 89.6 മില്ലി മീറ്ററും , 2013 ൽ 100 മില്ലി മീറ്ററും മഴ പെയ്തിരുന്നു .ജൂൺ അഞ്ച് വരെയും ശക്തമായ മഴക്ക് സാധ്യതയുണ്ട് . ഇത് ജൂൺ ഒമ്പത് വരെ മഴ തുടരുമെന്നാണ് റിപ്പോർട്ട് .

കനത്ത മഴയോടെ കഴിഞ്ഞ ദിവസം ബെം​ഗളൂരു ന​ഗരം മുങ്ങിപ്പോയി . നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടാവുകയും . ​ഗതാ​ഗതം , മെട്രോ സർവീസുകളും തടസ്സപ്പെട്ടു വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും നൂറുകണക്കിന് മരങ്ങള്‍ നിലം പതിക്കുകയും ചെയ്തു . ജൂൺ രണ്ടിനാണ് കർണാടകയിൽ മൺസൂൺ എത്തിയത് .

credit:NDTV.COM

113 വർഷം മുൻപാണ് നഗരത്തിൽ ഇങ്ങനെ ഒരു മഴ കിട്ടിയത് കനത്ത വരൾച്ച മൂലം രൂക്ഷമായ ജലക്ഷാമത്തിലായിരുന്നു നഗരം . കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ ഹൗസിംഗ് സൊസൈറ്റി തീരുമാനിച്ചിരുന്നു . കുപ്പിവെള്ളം കൊണ്ട് കാർ കഴുകിയാലോ വെള്ളം പാഴാക്കിയാലോ ചെടി നനച്ചാലോ കനത്ത പിഴ ചുമത്തിയിരുന്നു .

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news

Share this post

Leave a Comment