മഴക്കാലത്ത് പാമ്പുകളുടെ ശല്ല്യം വീടുകളിൽ ഉണ്ടോ ? അറിഞ്ഞിരിക്കാം ഈ പൊടികൈകൾ

മഴക്കാലത്ത് പാമ്പുകളുടെ ശല്ല്യം വീടുകളിൽ ഉണ്ടോ ? അറിഞ്ഞിരിക്കാം ഈ പൊടികൈകൾ

മഴക്കാലത്ത് രോഗങ്ങളെ പോലെ തന്നെ ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ് വീടുകളിലും പരിസരങ്ങളിലും ഇഴജന്തുക്കളുടെ ശല്ല്യം ഇല്ലാതാക്കുക എന്നത് . അതിൽ ഏറ്റവും കൂടുതൽ പേടിയ്‌ക്കേണ്ട ഒന്ന് തന്നെയാണ് പാമ്പുകൾ .

മഴക്കാലങ്ങളിൽ പാമ്പുകൾക്ക് മാളങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിൽ വീടുകളിലേക്ക് പാമ്പുകൾ പ്രവേശിയ്ക്കുന്നത് പതിവ് കാഴ്ചയാണ് . മഴക്കാലത്ത് പാമ്പു കടിയേറ്റ കേസുകളും കൂടുതലായി കാണപ്പെടുന്നു . ആദ്യം തന്നെ വീടും പരിസരങ്ങളും വൃത്തിയിൽ സൂക്ഷിയ്ക്കുക എന്നതാണ് .

മഴക്കാലത്ത് ഇവയ്ക്ക് വീടിന്റെ പരിസരത്ത് അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ നമ്മൾ ഒരുക്കാതിരിക്കുകയാണ് ചെയ്യേണ്ടത് . പൊത്തുകൾ , മാളങ്ങൾ എന്നിവ വീടിന് സമീപത്ത് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക . വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെയും , വിറകുകൾ കൂട്ടിയിടാതെയും ശ്രദ്ധിയ്ക്കുക .

ഇടയ്ക്കിടെ പുല്ലും മറ്റും വെട്ടിക്കളഞ്ഞു വൃത്തിയാക്കുക , പഴയ സാധനങ്ങൾ ചാക്കിലാക്കി വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ ഇവ വയ്ക്കാതിരിയ്ക്കുക . ഇതെല്ലാം പാമ്പുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ കയറി കിടന്നാലും പെട്ടെന്ന് അറിയാന്‍ സാധിയ്ക്കില്ല . വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ ഇവ കൂട്ടി ഇടരുത്. വീടിന്റെ ജനലുകൾ അടച്ചിട്ടുണ്ടോന്നു ഉറപ്പു വരുത്തുക .

തളിയ്‌ക്കാം ഈ മിശ്രിതം

പാമ്പുകളെ അകറ്റി നിർത്താൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് നമ്മുടെയൊക്കെ വീടുകളിൽ അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്ന സവാളയും , വെളുത്തുള്ളിയും .

Image credit: quara

ഇവയിൽ അടങ്ങിയിരിയ്ക്കുന്ന ‘സൾഫോണിക് ആസിഡ് ‘ (sulfonic acid) എന്ന ഘടകം പാമ്പിന്റെ കണ്ണിൽ അടിയ്ക്കുമ്പോൾ അതിന് കണ്ണിൽ പുകച്ചിൽ ഉണ്ടാക്കുന്നു അതിനാൽ ഈ മിശ്രിതം ഉണ്ടാക്കി ഇടയ്ക്ക് വീടിന്റെ പരിസരങ്ങളിൽ തളിയ്ക്കുമ്പോൾ പാമ്പിന്റെ ശല്ല്യം ഇല്ലാതാക്കുന്നു .

നട്ടു പിടിപ്പിയ്ക്കാം ചെണ്ടുമല്ലി

പ്രാണികൾ , കൊതുകൾ , ഇഴജന്തുക്കൾ , മൃഗങ്ങൾ എന്നിവയെയെല്ലാം അകറ്റി നിർത്താൻ ചെണ്ടുമല്ലിയ്ക്ക് കഴിയും . ചെണ്ടുമല്ലിയിൽ നിന്നുള്ള ഗന്ധമാണ് ഇവയെയെല്ലാം അകറ്റി നിർത്തുന്നത് . വീട്ടിൽ നട്ടുവളർത്താൻ എളുപ്പമുള്ള ചെടിയാണ് ചെണ്ടുമല്ലി . സൂര്യനും ഈർപ്പമുള്ള മണ്ണും ആവശ്യമാണ് ഇവയ്ക്ക് . ചെണ്ടുമല്ലി പോലുള്ള ചെടികൾ വീടിന്റെ പരിസരങ്ങളിൽ വച്ച് പിടിപ്പിയ്ക്കുക . ഈ പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതിനാൽ പാമ്പിന്റെ ശല്ല്യം കുറയ്ക്കുന്നു .

credit : indiamart

കറുവപ്പട്ടയും ഗ്രാമ്പൂവും

ഗ്രാമ്പൂവും കറുവപ്പട്ടയും എന്നിവ പാമ്പുകളെ അകറ്റുന്നതിന് സഹായിക്കുന്നു . ​ഗ്രാമ്പൂവും കറുവപ്പട്ടയും ചേർത്ത വെള്ളം വീടിന് ചുറ്റും തളിക്കുന്നതും പാമ്പുകളെ അകറ്റി നിർത്തുന്നു . ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ വെള്ളം സ്പ്രേ ചെയ്യുന്നത് പാമ്പുകളുടെ ശല്യം അകറ്റുന്നു.

നാഫ്തലീന്‍ ഗുളിക , വിനാഗിരി , മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും കലക്കി തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്‍ത്താൻ നല്ലൊരു വഴികളാണ് .

താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരുക.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news

Share this post

Leave a Comment