മുല്ലപെരിയാർ ഡാമിന് എന്തും സംഭവിക്കാം, അതിശക്തമായ മഴ പെയ്താൽ കേരളം ഭയക്കും, അണകെട്ടിനടിയിൽ പരിശോധന തുടങ്ങി
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമോ, കേരളം മുങ്ങുമോ? സത്യത്തിൽ അതിശക്തമായൊരു മഴ പെയ്താൽ ഭയമാണ്. ചില വാർത്തകൾ നമ്മളെ അത്തരത്തിൽ അലോസരപ്പെടുക്കിയിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുല്ലപെരിയാർ വിഷയം. അധികൃതരും ആ ഭയത്തെ മുഖവിലക്കെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങുന്നു.
12 ഭാഗങ്ങളാക്കി തിരിച്ച് പരിശോധന
അണക്കെട്ടിന്‍റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുകയാണ് ലക്ഷ്യം. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. സിമൻറ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിർമ്മാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകൾ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്. ദില്ലി സി എസ് എം ആർ എസ് ഇൽ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്. ഏറ്റവും ഒടുവിൽ അണക്കെട്ടിൻ്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർഒവി ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കും.
ഡാമിന് ചുറ്റും സിസിടിവി സ്ഥാപിക്കണം
കഴിഞ്ഞ ജൂൺമാസത്തിൽ മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഡാമിൻ്റെ മുൻവശം 110 അടി താഴെയുള്ള ഭാഗം കുഴികളും വിള്ളലും ആദ്യം അടയ്ക്കണം. 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗവും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം. തുടങ്ങിയ തീരുമാനങ്ങൾ അംഗീകരിക്കുകയുണ്ടായി ഡാമിന് ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് അംഗീകരിച്ചിരുന്നു.
സബ് കമ്മിറ്റി അമിത അധികാരത്തിൽ ഇടപെടുന്നുവെന്ന പരാതി കേരളം ഉന്നയിച്ചിരുന്നു. ജലത്തിൻ്റെ അളവ് സംബന്ധിച്ച് തത്സമയ വിവരം എല്ലാദിവസവും നൽകണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചു. വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡിന്റെ നിലവിലെ രൂപം മാറ്റാതെ കല്ലിട്ട് ബലപ്പെടുത്താമെന്നും എന്ന് കേരളം വ്യക്തമാക്കിയിരുന്നു.
English Summary : Kerala raised concerns over the subcommittee's excessive powers and demanded real-time water level updates. The state also suggested strengthening the Vallakadavu-Mullaperiyar road.