സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഈ ആഴ്ച മുഴുവൻ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. റിയാദ് നഗരത്തിന് കിഴക്ക് വാദി അൽതൂഖി റോഡിൽ ഒട്ടകങ്ങളുമായി പോവുകയായിരുന്ന ലോറി ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞ് അപകടമുണ്ടായി.
കനത്ത മഴയ്ക്ക് പിന്നാലെയാണ് താഴ്‌വരയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മറിഞ്ഞ ലോറിയിൽ നിന്ന് ഒട്ടകങ്ങൾ താഴ്‌വരയിലേക്ക് പതിച്ചു. ലോറിയിൽ കൊണ്ടുപോകുന്നതിനിടെ കയറുകൾ ഉപയോഗിച്ച് ബന്ധിച്ചിരുന്നതിനാൽ അപകടത്തിനു ശേഷം ഒട്ടകങ്ങൾക്ക് ചലിക്കാനോ മറിഞ്ഞ ലോറിയിൽ നിന്ന് ദൂരെക്ക് മാറാനോ കഴിഞ്ഞില്ല.
A vehicle transporting camels to the Rumah Camel Festival in Riyadh overturned after skidding off the road due to heavy rain. The camels were later rescued.
— Maktoob (@MaktoobMedia) December 16, 2025
Watch pic.twitter.com/LHFORbc0gM
അപകട ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. ദമാം അടക്കം കിഴക്കൻ പ്രവിശ്യയിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകി. ഈ മേഖലകളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.