ആമസോൺ നദിയിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം, പിരാനമത്സ്യങ്ങളുടെ ആക്രമണത്തിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ

വീടിന് വേലിയോ സംരക്ഷണ റെയിലുകളോ ഇല്ലാത്തതും അപകടത്തിന് കാരണമായി. കുട്ടിയെ കാണാതായതിനെ തുടർന്നാണ് നദിയിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Maneesha M.K
1 min mins read

ആമസോൺ നദിയിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം, പിരാനമത്സ്യങ്ങളുടെ ആക്രമണത്തിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ

ബ്രസീലിയൻ സംസ്ഥാനമായ ആമസോണാസിലെ കൊറി നഗരത്തിന് സമീപം പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ക്ലാര വിറ്റോറിയയാണ് പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.നദീതീരത്തുള്ള ഫ്ലോട്ടിങ് വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കുട്ടി ഫ്ലോട്ടിങ് സ്ട്രക്ചറിലെ ഒരു ദ്വാരത്തിലൂടെയാണ് നദിയിലേക്ക് വീണത്. 

കഴുത്തിലേറ്റ ഗുരുതരമായ മുറിവുകളാണ് മരണകാരണം

വീടിന് വേലിയോ സംരക്ഷണ റെയിലുകളോ ഇല്ലാത്തതും അപകടത്തിന് കാരണമായി. കുട്ടിയെ കാണാതായതിനെ തുടർന്നാണ് നദിയിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴുത്തിലേറ്റ ഗുരുതരമായ മുറിവുകളാണ് മരണകാരണം. ഇത് പിരാന മത്സ്യങ്ങളുടെ ആക്രമണം മൂലമുണ്ടായതാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കുട്ടിയുടെ മൃതദേഹം ഫൊറൻസിക് നടപടികൾക്കായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയും ചെയ്തു.

English Summary : A tragic incident highlights the dangers of unprotected riverbanks, leading to a child's death from severe injuries caused by piranha attacks.