അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും UAC : കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത
തമിഴ്നാട് തീരത്തോട് ചേർന്നും തെക്കു കിഴക്കൻ അറബിക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴികളെ (upper air circulation (UAC) തുടർന്ന് കേരളത്തിൽ നിന്നും ശക്തമായ മഴ സാധ്യത. കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ഇന്നലെ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. പലയിടങ്ങളിലും വെള്ളം കയറി. കിഴക്കൻ പ്രദേശങ്ങളിൽ മലവെള്ളപാച്ചിൽ ഉണ്ടായി. ഇന്നലെ കേരളത്തിന്റെ തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും കേന്ദ്രീകരിച്ച് ആയിരുന്നു മഴ കനത്തു പെയ്തത്. രാത്രിയോടെ മഴ വടക്കൻ ജില്ലകളിലും എത്തി.
വടക്കൻ ജില്ലകളുടെ കിഴക്കൻ മലയോരം മേഖലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്തു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് മലവെള്ളപ്പാട്ടിൽ ഉണ്ടായി. സമീപത്തെ വീടുകളിൽ വെള്ളം കയറി. ഇന്നും കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത. തീരദേശങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് Metbeat Weather നിരീക്ഷിക്കുന്നു.

ഇന്നും നാളെയും എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട്.
ശക്തമായ കാറ്റിനും സാധ്യത
മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശിയേക്കാമെന്നാണ് പ്രവചനം. കടലിൽ ഉയർന്ന തിരമാലകളും രൂപപ്പെട്ടേക്കാം. അതിരപ്പള്ളി – മലക്കപ്പാറ റൂട്ടിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. മലപ്പുറത്തെ മലയോര മേഖലകളിൽ രാത്രി മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. കാളികാവ് ചിങ്കക്കല്ലിൽ ഏഴു വീടുകളിൽ വെള്ളം കയറി.
മൽസ്യബന്ധന വിലക്ക്
കേരള – കർണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീൻപിടിത്തം വിലക്കി. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനു സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.
∙ ഓറഞ്ച് അലർട്ട്
ഓഗസ്റ്റ് 04: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
ഓഗസ്റ്റ് 05: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
ഓഗസ്റ്റ് 06: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 07: കണ്ണൂർ, കാസർകോട്
∙ യെലോ അലർട്ട്
ഓഗസ്റ്റ് 04: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 05: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 06: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
ഓഗസ്റ്റ് 07: മലപ്പുറം, കോഴിക്കോട്, വയനാട്
മഴപെയ്ത് കുതിർന്നു നിൽക്കുന്ന പ്രദേശങ്ങൾ ആയതിനാൽ കേരളത്തിൻറെ കിഴക്കൻ മേഖലകളിൽ പ്രത്യേകിച്ച്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിൽ വരും ദിവസങ്ങളിലും ജാഗ്രത പുലർത്തണം. അടുത്ത മൂന്ന് നാല് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യത. കൂടുതൽ ലൈവ് അപ്ഡേഷനുകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലിൽ Follow ചെയ്ത് തുടരുക.
English Summary: Heavy rainfall is expected in Kerala due to UAC in the Arabian Sea and Bay of Bengal. Stay updated on weather alerts and safety measures