ന്യൂനമർദ സാധ്യത: വടക്കൻ കേരളത്തിലും കർണാടക തീരത്തും മഴ അതിശക്തമാകും
കേരളത്തിലേക്ക് 2025 ലെ കാലവർഷം (South West Monsoon) എത്താൻ അനുകൂലമായ രീതിയിൽ അന്തരീക്ഷ സ്ഥിതി പുരോഗമിക്കുന്നു. കർണാടക- കൊങ്കൺ തീരത്തോട് ചേർന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദത്തെ (Low pressure area) തുടർന്ന് കർണാടകയിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. തീരദേശ കർണാടകയിലും വടക്കൻ ജില്ലകളിലും അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.

അറബിക്കടലിൽ പുരോഗമിച്ച് കാലവർഷം
ഇന്നലെ കാലവർഷം (monsoon) തെക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലും ശ്രീലങ്കയുടെ വടക്കൻ മേഖലയിലും എത്തി. നേരത്തെ ശ്രീലങ്കയുടെ തെക്കൻ മേഖലയിലായിരുന്നു കാലവർഷം പുരോഗമിച്ചത്. കാലവർഷത്തിന്റെ (South West Monsoon) ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റ് (westerly Jet) തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് വ്യാപിക്കും. ഇതോടെ തെക്കൻ ജില്ലകളിലും ഇന്ന് മഴ ശക്തമാകാൻ സാധ്യത.
westerli jet ഇന്ന് കര തൊടും
കഴിഞ്ഞദിവസം കടലിൽ തന്നെയായിരുന്നു westerli Jet. കാലവർഷം കേരളത്തിൽ എത്തുന്നത് ഈ മാസം 25യോടെ ആകാൻ സാധ്യതയുണ്ടെന്ന് നേരത്തെ Metbeat Weather പറഞ്ഞിരുന്നു. ഇതിന് അനുകൂലമായ അന്തരീക്ഷ സ്ഥിതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഈ മാസം 27നാണ് കാലവർഷം കേരളത്തിൽ എത്തുമെന്ന് (Onset of Monsoon) കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്.
കർണാടക തീരത്ത് അന്തരീക്ഷ മാറ്റങ്ങൾ
കർണാടക തീരത്തോട് ചേർന്ന് കാറ്റിൻ്റെ ഖണ്ഡരേഖ (East West Shear Zone) അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ (lover level) ൽ ദൃശ്യമാണ്. തെക്കൻ കർണാടക തീരത്താണ് ഇത് കാണാൻ കഴിയുന്നത്. അറബിക്കടലും ബംഗാൾ ഉൾക്കടലും തമ്മിൽ കർണാടകയ്ക്ക് മുകളിലൂടെ ഈ ഒരു ബന്ധം കാണാൻ കഴിയും. കാറ്റിന്റെ confluence ദൃശ്യമാകുന്ന കർണാടക – കൊങ്കൺ തീരത്ത് ഇന്ന് അതിശക്തമായ വഴക്ക് സാധ്യത. മണ്ണിടിച്ചിലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

ന്യൂനമർദം 2 ദിവസത്തിനകം
മഹാരാഷ്ട്ര കർണാടക തീരത്തോട് ചേർന്ന് ഈ മാസം 22ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഈ ന്യൂനമർദ്ദം കേരളത്തിൽ മഴ നൽകും. കാലവർഷത്തെ കേരളത്തിലേക്ക് എത്തിക്കാൻ ഈ ന്യൂനമർദം കാരണമാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഈ വെബ്സൈറ്റിലെ അവലോകന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.
ഇത്തരം കാര്യങ്ങൾ വിലയിരുത്തുകയാണ് മെയ് 25നകം കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകർ നിഗമനത്തിൽ എത്തിയത്.
English Summary : Intense rainfall is forecasted for North Kerala and the Karnataka coast. Learn more about the impact and safety measures to take during this weather.