kerala weather 13/04/25: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തില്‍ ഇന്നും വേനല്‍ മഴ സാധ്യത. വിഷുവിന് തലേ ദിവസമായ ഇന്ന് വൈകിട്ടും രാത്രിയും വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴയുണ്ടാകും. ഏതെല്ലാം പ്രദേശങ്ങളിലാണ് മഴയെന്നും എന്താണ് കാരണമെന്നും പരിശോധിക്കാം.
മഴക്ക് കാരണം
കേരളത്തെ നേരിട്ട് ബാധിക്കുന്ന വെതര്‍ സിസ്റ്റങ്ങള്‍ ഇന്ന് നിലവിലില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കുള്ള അന്തരീക്ഷസ്ഥതി ഇന്നു മുതല്‍ അടുത്ത 72 മണിക്കൂര്‍ തുടരും. തീരദേശത്ത് മഴ ലഭിക്കാനും സാധ്യത.

ഇന്നത്തെ മഴ പ്രദേശങ്ങള്‍
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, വയനാട് ജില്ലയുടെ മധ്യ മേഖല, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത. എന്നാല്‍ എവിടെയും ശക്തമായ മഴ സാധ്യതയില്ല. കോഴിക്കോട് മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളില്‍ ഇന്ന് മേഘാവൃതമായി കാണപ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ മേഘാവൃതമായ അന്തരീക്ഷമുണ്ടാകുക. പകല്‍ ഉഷ്ണവും അനുഭവപ്പെടും.
Tag: Kerala may experience isolated rain this evening and night. Stay updated with Metbeat’s latest weather observations for accurate forecasts