kerala weather 16/09/24: ചില ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത

kerala weather 16/09/24: ചില ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത

കേരളത്തിൽ ഇന്ന് പൊതുവെ പ്രസസമായ കാലാവസ്ഥ പ്രതീക്ഷിക്കാം. കാസർകോട്, കണ്ണൂർ, പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ഇടുക്കി ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത.

കേരളത്തെ സ്വാധീനിക്കുന്ന കാലാവസ്ഥ ഘടകങ്ങൾ നിലവിൽ സജീവമല്ല. കഴിഞ്ഞദിവസം കരകയറിയ അതി തീവ്ര ന്യൂനമർദ്ദം (Deep Depression ) ഉത്തരേന്ത്യയ്ക്ക് മുകളിൽ തുടരുന്നു. അത് ഇന്ന് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദം (Depression ) ആകും. ഈ സിസ്റ്റം കേരളത്തെ പ്രതികൂലമായി ബാധിക്കില്ല.

എന്നാൽ കർണാടകയുടെ തീരദേശത്തും, മഹാരാഷ്ട്രയിലും കൊങ്കൺ തീരത്തും ഒറ്റപ്പെട്ട മഴ സാധ്യത. ഉത്തരേന്ത്യയിൽ ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ ഇന്നും തുടരും.

കേരളത്തിൽ ഒരു ജില്ലകളിലും കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് ആണ് നൽകിയിരിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

Metbeat News വായനക്കാർക്ക് നബിദിനാശംസകൾ

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment