kerala weather 09/03/24 : ഈ പ്രദേശങ്ങളിൽ ഇന്ന് വേനൽ മഴ; ഇവിടെ ചൂട് കൂടും

kerala weather 09/03/24 : ഈ പ്രദേശങ്ങളിൽ ഇന്ന് വേനൽ മഴ; ഇവിടെ ചൂട് കൂടും

കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ വേനൽ മഴ സാധ്യത. തെക്കൻ കേരളത്തിൽ ആണ് വേനൽ മഴ സാധ്യതയെന്ന് പ്രൈവറ്റ് കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ പറഞ്ഞു. അതേസമയം പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ കടുത്ത ചൂടും അനുഭവപ്പെടും. ഇന്നലെ തെക്കൻ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടെ വേനൽമഴ ലഭിച്ചിരുന്നു.

ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. മഴക്കെടുതികളിൽ ഒരാൾ മരിച്ചു. പത്തനംതിട്ടയിൽ കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. മഴയേത്തുടർന്നാണ് പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ലഭിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിന്റെ തീരദേശങ്ങളിൽ ഉൾപ്പെടെ വേനൽ മഴ സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്.

ഇന്ന് വൈകിട്ടും രാത്രിയിലും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഇടത്തരം മഴ പ്രതീക്ഷിക്കാം. വഴക്കൊപ്പം കാറ്റും മിന്നലിനും സാധ്യതയുണ്ട്. തത്സമയ മിന്നൽ വിവരങ്ങൾ അറിയാനും സുരക്ഷിതമായിരിക്കാനും
metbeatnews.com ലെ Live Lighning Radar ഉപയോഗിക്കാം.

ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ

തെക്കൻ കേരളത്തിലെ താഴെപ്പറയുന്ന പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് ശേഷം വേനൽ മഴ സാധ്യതയുള്ളത്.

പത്തനംതിട്ട ജില്ലയിലെ റാന്നി, പമ്പ, ളാഹ, അടൂർ, മട്ടന്നൂർകര, തിരുവല്ല, മുട്ടം ,

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട, കോട്ടയം, ഉഴവൂർ, ഏറ്റുമാനൂർ, അടൂർ,

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുനലൂർ , കരുനാഗപ്പള്ളി, കായംകുളം,

ഇടുക്കി പൈനാവ്, പീരമേട്,

ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ, ആലപ്പുഴ, അമ്പലപ്പുഴ,

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തിരുവനന്തപുരം, വിതുര, മണ്ണന്തല, വെഞ്ഞാറമൂട്, കുറ്റിച്ചാൽ, പാലോട്,

എന്നിവിടങ്ങളിൽ രാത്രി ഇടത്തരം മഴ സാധ്യത. അങ്കമാലി, ആലുവ, കളമശ്ശേരി, പെരിങ്ങൽകുത്ത്, പറവൂർ, കൊടുങ്ങല്ലൂര്, മലപ്പുറം ജില്ലയിലെ വെന്നിയൂർ, ചെട്ടിപ്പടി ഏതാനും തുള്ളി മഴ വീണേക്കാം.

ചൂട് കൂടും

പാലക്കാട് ജില്ലയിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ഇത് താപനില കൂടുതലായിരിക്കും. തമിഴ്നാട്ടിലെ കോയമ്പത്തൂർ ഈറോഡ് സേലം തിരുപ്പൂര് അഭിലാഷ് മേഖലകളിലെ ചൂടാണ് പാലക്കാട്ടേക്കും വ്യാപിക്കുന്നത്. നാളെ പാലക്കാട് ജില്ലയിൽ നിന്ന് ചൂട് തൃശൂർ ജില്ലയുടെ ഭാഗങ്ങളിലേക്കും മലപ്പുറം ജില്ലയുടെ ഭാഗങ്ങളിലേക്കും വ്യാപിക്കും. മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി, പെരിന്തൽമണ്ണ മേഖലയിലേക്ക് നാളെ ചൂട് കൂടും.

ഇന്ന് രാവിലെ 7 30ന് അവസാനിച്ച 24 മണിക്കൂറിൽ പെയ്ത മഴയുടെ അളവ് മീനച്ചിലാർ നദി സംരക്ഷണ സമിതിയുടെ മാപിനിയിൽ രേഖപ്പെടുത്തിയത് താഴെ ചേർക്കുന്നു.

River & Rain Monitoring Koottickal
Rainfall Data
08/03/2024 at 7.30am
(Last 24 hours)
Average: 21.2mm

1) Koottickal Town – 25.4mm
(Ayona Maria Thomas)
2) Kavali – 32.4mm
(Neha Rose Prasoon)
3) Valletta – 15mm
(Alphonsa Joppan)
4) Kappilammood – 19.8mm
(Christy Ann Thomas)
5) Thalumkal -) 28.4mm
(Vyshnavi Rajesh)
6) Parathanam – 5.8mm
(Dhanalakshmi Rajendran)

River & Rain Monitoring Koottickal
Run by
the Climate Action Group & SEED unit of
St. George HS Koottickal

Supported by
Meenachil River & Rain Monitoring Network (MRRM) & Meenachil River Protection Council (MRPC)

Co- ordinated by
Citizens Climate Education Centre Bhoomika Poonjar

© Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment