kerala weather today 08/11/23 : രാവിലെ ഇവിടങ്ങളിൽ മഴ സാധ്യത

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് മഴ സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഉച്ചയ്ക് ശേഷം ഇടിയോടെ മഴ സാധ്യത. വടക്കൻ കേരളത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആണ് ഇന്ന് മഴ സാധ്യത.

തെക്കൻ കേരളത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. നാളെ (09/11/23) മുതൽ മഴ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കുമെന്ന് Metbeat Weather പറഞ്ഞു.

രാവിലെ ഇവിടങ്ങളിൽ മഴ

രാവിലത്തെ ഉപഗ്രഹ നിരീക്ഷണ പ്രകാരം കേരള തീരത്ത് മേഘങ്ങൾ ഉണ്ട്. ഇവ തീരദേശത്ത് മഴ നൽകും. രാവിലെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ തീരദേശത്തും ഇടനാട് പ്രദേശത്തും മഴ ലഭിക്കും. ഈ മഴ താൽക്കാലികമാണ്. കോഴിക്കോട്, കണ്ണൂർ ജില്ലയിൽ കൂടതൽ പ്രദേശത്ത് മഴ ലഭിക്കും.

ഉച്ചക്ക് ശേഷം തെക്കൻ കേരളത്തിൽ ഇടിയോടെ മഴ സാധ്യതയും ഉണ്ട്.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment