അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ടു മരണം, പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രകമ്പനം

തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായി കാബൂൾ ഗവർണറുടെ വക്താവ് ഹഫീസുള്ള ബഷാരത്ത് പറഞ്ഞു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

Weather Desk
3 mins mins read

അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ടു മരണം, പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രകമ്പനം

അഫ്ഗാനിസ്ഥാനിൽ
വെള്ളിയാഴ്ച രാത്രിയുണ്ടായ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ  എട്ട് പേർ കൊല്ലപ്പെട്ടു. ഹിന്ദു കുഷ് മലനിരകളിലാണ് ഭൂചലനം. പാക്കിസ്ഥാനിലും ഇന്ത്യയിലും ചിലയിടങ്ങളിൽ പ്രകമ്പനം ഉണ്ടായി.

ഹിന്ദുകുഷ് പ്രദേശം  ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ്. സമീപ വർഷങ്ങളിൽ ആയിരക്കണക്കിന് മരണങ്ങൾക്ക് ഇവിടത്തെ ഭൂകമ്പങ്ങൾ കാരണമായിട്ടുണ്ട്. അഫ്ഗാൻ നഗരമായ കുണ്ടുസിന് ഏകദേശം 150 കിലോമീറ്റർ (90 മൈൽ) കിഴക്കായി ഹിന്ദുകുഷ് പർവതനിരയിലാണ് വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യൂറോ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും യു.എസ് ജിയോളജിക്കൽ സർവേയും അറിയിച്ചു.

തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തതായി കാബൂൾ ഗവർണറുടെ വക്താവ് ഹഫീസുള്ള ബഷാരത്ത് പറഞ്ഞു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രഭവകേന്ദ്രത്തിന് ഏകദേശം 290 കിലോമീറ്റർ (180 മൈൽ) തെക്ക് പടിഞ്ഞാറായിട്ടാണ് കാബൂൾ സ്ഥിതി ചെയ്യുന്നത്. പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് നാശനഷ്ടങ്ങളോ പരുക്കുകളോ ഉണ്ടായതായി ഉടൻ റിപ്പോർട്ടുകളൊന്നുമില്ല. പ്രദേശം വളരെ അകലെയാണ്, അതിനാൽ പ്രാദേശിക അധികാരികൾക്ക് കാബൂളിലേക്ക് വിവരങ്ങൾ കൈമാറാൻ പലപ്പോഴും മണിക്കൂറുകൾ എടുത്തേക്കാം.

180 കിലോമീറ്ററിലധികം ആഴത്തിലാണ് പ്രഭവകേന്ദ്രം, അതിനാൽ ഭൂകമ്പം അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും  പ്രദേശങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു. പാകിസ്ഥാനിലെ ഇസ്ലാമാബാദ്, പെഷവാർ, ചിത്രാൽ, സ്വാത്, ഷാംഗ്ല എന്നീ നഗരങ്ങളിലും പട്ടണങ്ങളിലും ഇത് അനുഭവപ്പെട്ടതായി പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാകിസ്ഥാനിൽ നാശനഷ്ടങ്ങളോ പരക്കുകളോ ഉണ്ടായതായി  റിപ്പോർട്ടുകളൊന്നുമില്ല.

കാബൂളിലും പ്രവിശ്യാ ആരോഗ്യ അധികാരികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ, കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു വിദൂര പർവതപ്രദേശത്ത് ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,200-ലധികം പേർ കൊല്ലപ്പെട്ടു, ഗ്രാമങ്ങൾ നിലംപരിശായി, ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. കുത്തനെയുള്ള താഴ്‌വരകളിലെ മരവും മണ്ണും കൊണ്ടുള്ള വീടുകളിൽ സാധാരണയായി താമസിക്കുന്ന കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

നവംബറിൽ, വടക്കൻ അഫ്ഗാനിസ്ഥാനിലെ സമംഗൻ പ്രവിശ്യയിൽ 6.3 റിക്ടർ സ്കെയിലിൽ ഉണ്ടായ ഭൂകമ്പത്തിൽ 27 പേർ കൊല്ലപ്പെടുകയും 950-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മസാർ-ഇ-ഷെരീഫ് നഗരത്തിലെ അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ ബ്ലൂ മോസ്ക്, ഖുൽമിലെ ബാഗ്-ഇ-ജഹാൻ നാമ കൊട്ടാരം എന്നിവയുൾപ്പെടെയുള്ള ചരിത്ര സ്ഥലങ്ങൾക്കും ഭൂചലനം നാശം വരുത്തിയിരുന്നു.

2023 ഒക്ടോബർ 7 ന് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഉണ്ടായ ശക്തമായ തുടർചലനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.

ദീർഘകാലം അമേരിക്കൻ അധിനിവേശത്തെ തുടർന്ന് ദരിദ്ര രാജ്യമായ അഫ്ഗാനിസ്ഥാൻ പലപ്പോഴും പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്.  ഗ്രാമപ്രദേശങ്ങളിലും പുറം പ്രദേശങ്ങളിലുമുള്ള പല വീടുകളും മണ്ണ് ഇഷ്ടികകളും മരവും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവയിൽ പലതും മോശമായി നിർമ്മിച്ചവയാണ്. ഇതാണ് ഭൂചലനങ്ങൾ ഉണ്ടാകുമ്പോൾ മരണസംഖ്യ കൂടാൻ കാരണം.

Metbeat News 

English Summary : 

8 killed as earthquake of magnitude 5.8 hits Afghanistan's Hindu Kush. An earthquake with a preliminary magnitude of 5.8 rattled parts of northern and eastern Afghanistan and western Pakistan late Friday, killing at least eight people in Afghanistan, authorities said