ജപ്പാൻ തീരത്ത് 6.8 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ് ജപ്പാനിൽ 6.8 തീവ്രതയുള്ള ഭൂചലനം

പ്രാദേശിക സമയം വൈകിട്ട് 5.03 നാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക്ക് തീരത്ത് Sanriku യിലാണ് പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴചയിലാണ് ഭൂചലനം ഉണ്ടായത്.

Weather Desk
1 min mins read

ജപ്പാൻ തീരത്ത് 6.8 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ 6.8 തീവ്രതയുള്ള ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കൻ ജപ്പാനിൽ ഞായറാഴ്ച വൈകിട്ടാണ് ഭൂചലനം ഉണ്ടായത്. US Geological Survey യുടെ കണക്കനുസരിച്ച് 6.8 ആണ് തീവ്രത. എന്നാൽ ജപ്പാൻ കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 6.7 ആണ് തീവ്രത.

പ്രാദേശിക സമയം വൈകിട്ട് 5.03 നാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക്ക് തീരത്ത് Sanriku യിലാണ് പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴചയിലാണ് ഭൂചലനം ഉണ്ടായത്.

ജപ്പാൻ കാലാവസ്ഥ വകുപ്പ് (Japan Meteorological Agency) സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്നു മീറ്റർ ഉയരത്തിലുള്ള തിരമാലകൾ അടിക്കാം എന്നാണ് മുന്നറിയിപ്പ്.

6.8 magnitude earthquake strikes off Japan coast; tsunami warning issued.