അറബിക്കടലിൽ 3 ഭൂചലനങ്ങൾ ; ഇന്ത്യൻ തീരങ്ങൾക്ക് മുന്നറിയിപ്പില്ല
അറബി കടലിൽ ഇന്ന് മൂന്ന് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. 5.5 തീവ്രതയുള്ള ഭൂചലനമാണ് ഇതിൽ ശക്തി കൂടിയത്. യമൻ തീരത്താണ് ഇത് ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 10 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. Carlsberg Ridge ന് സമീപമാണ് ഭൂചലനം ഉണ്ടായത്.
10.04 ന് മറ്റൊരു തുടർ ഭൂചലനവും ഇതേ മേഖലയിൽ റിപ്പോർട്ട് ചെയ്തു. അതിന്റെ തീവ്രത 4.9 ആണ്. ഇന്ത്യൻ തീരങ്ങൾക്ക് പ്രത്യേകം മുന്നറിയിപ്പുകൾ ഇല്ല. പുലർച്ചെ 12.52 ന് ഗുജറാത്ത് തീരത്ത് 3.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായിരുന്നു. സൂറത്ത് ജില്ലയിലെ ഹാസിറ തീരത്തോട് ചേർന്നാണ് ഇത് അനുഭവപ്പെട്ടത്.
രാവിലെ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലും രണ്ട് ഭൂചലനങ്ങൾ ഉണ്ടായിരുന്നു. റിട്ടയർ സ്കെയിലിൽ 5.6, 4.8 തീവ്രത്രയാണ് രേഖപ്പെടുത്തിയത്. രാവിലെ 8:30 ആയിരുന്നു ഇത് . ഭൗമോപരിതത്തിൽ നിന്ന് 170 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
English Summary: 3 Earthquakes Hit Arabian Sea; No Tsunami Threat to Indian Coast.