ശക്തമായ മഴയും മിന്നലും : പരപ്പനങ്ങാടിയിൽ യുവാവ് മിന്നലേറ്റ് മരിച്ചു

രാത്രിയോടെ ശക്തമായ മഴയും കാറ്റും മിന്നലും പരപ്പനങ്ങാടി മേഖലയിൽ  ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

Ayshath Safeena M.H
1 min mins read

ശക്തമായ മഴയും മിന്നലും : പരപ്പനങ്ങാടിയിൽ യുവാവ് മിന്നലേറ്റ് മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കാപറമ്പില്‍ ആസിഫ് (24) ആണ് മരിച്ചത്. രാത്രി 9.30നാണ് സംഭവം.

രാത്രിയോടെ ശക്തമായ മഴയും കാറ്റും മിന്നലും പരപ്പനങ്ങാടി മേഖലയിൽ  ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിൽ മാർച്ച് 17 മുതൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ Metbeat News പ്രവചിച്ചിരുന്നു. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടായി.

ഇവിടെ ജില്ലകളിൽ രാത്രി വൈകിയും മഴ തുടരുകയാണ്. മിന്നലിൽ നിന്ന് രക്ഷ നേടാൻ Metbeat News ലെ മിന്നൽ റഡാർ ഉപയോഗിക്കാം. നിങ്ങളുടെ പ്രദേശത്തെ മിന്നൽ തൽസമയം അറിയുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

English Summary : A 24-year-old man, identified as Asif from Palakkaparambil, lost his life after being struck by lightning in Parappanangadi, Malappuram. The tragic incident occurred around 9:30 PM near the Mujahid Mosque in Kottanthala, Palathingal, during a period of intense rain and thunderstorms