ഏറ്റവും ശക്തിയേറിയ സൂപ്പര്‍ ചുഴലിക്കാറ്റ് രഗാസക്ക് വേഗത 285 കി.മി, നാളെ ചൈനയില്‍ കരതൊടും
ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ സൂപ്പര്‍ ചുഴലിക്കാറ്റ് രഗാസ (Super Typhoon Ragasa) ഫിലിപ്പൈന്‍സില്‍ നാശനഷ്ടമുണ്ടാക്കി ചൈന കടലിലെത്തി. നാളെ തെക്കുകിഴക്കന്‍ ചൈനയില്‍ ഇത് കരകയറിയേക്കും.
ഫിലിപ്പൈന്‍സില്‍ വടക്കന്‍ മനിലയിലൂടെയാണ് ഇന്ന് ചുഴലിക്കാറ്റ് കടന്നുപോയത്. വടക്കന്‍ മനിലയില്‍ മൂന്നു ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് ഇന്ന് കരകയറുക. ഇവിടെ നിന്ന് 3.7 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു.
ചൈനീസ് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന്റെ രാജാവ് എന്നാണ് രഗാസയെ വിശേഷിപ്പിക്കുന്നത്. ചൈനയില്‍ നിന്ന് വടക്കന്‍ വിയറ്റ്‌നാമിലേക്കും ചുഴലിക്കാറ്റ് ഏതാനും ദിവസത്തിനകം പോകും.
An extremely dangerous typhoon #Ragasa is now heading across the ocean between the Philippines and Taiwan, where it will strengthen to the highest Category 5 level. 🧐 It will then move toward densely populated areas in southern China, where it is expected to make landfall and… pic.twitter.com/JTAoOnHXP7
— Ventusky (@Ventuskycom) September 21, 2025
ചുഴലിക്കാറ്റ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഹോങ്കോങ്ങിലും തയാറെടുപ്പുകള്‍ നടത്തി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടാക്കനിയായി. പച്ചക്കറികള്‍, ഇറച്ചിവിഭവങ്ങള്‍ ആളുകള്‍ കൂട്ടത്തോടെ ശേഖരിച്ചതാണ് കാരണം.
ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ അടച്ചു. 500 ലധികം വിമാനങ്ങള്‍ റദ്ദാക്കി. കാറ്റഗറി 5 ശക്തിയുള്ള ചുഴലിക്കാറ്റാണ് രഗാസ. ഇന്നലെ 285 കിലോമീറ്റര്‍ വേഗത വരെ ചുഴലിക്കാറ്റ് കൈവരിച്ചു.
ചുഴലിക്കാറ്റ് കരക്കെത്തിച്ച ബുയേ - Photo John Dimain - AFP
തിങ്കളാഴ്ചയാണ് കാറ്റ് ഏറ്റവും ശക്തി രേഖപ്പെടുത്തിയത്. ഫിലിപ്പൈന്‍സില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. കാലാവസ്ഥാ നിരീക്ഷണത്തിന് കടലില്‍ സ്ഥാപിച്ച ബുയേകള്‍ തീരത്തടിഞ്ഞു.
2018 ല്‍ ഹോങ്കോങ്ങില്‍ വീശിയടിച്ച മന്‍ഗൂത് സൂപ്പര്‍ ചുഴലിക്കാറ്റില്‍ 200 പേര്‍ക്ക് പരുക്കേറ്റിരുന്നു. 2017 ല്‍ ടൈഫൂണ്‍ ഹാടോയില്‍ 100 പേര്‍ക്ക് പരുക്കേറ്റിരുന്നു.
ചൈനീസ് കടലില്‍ നിന്ന് ചുഴലിക്കാറ്റ് ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നത് ഫിലിപ്പൈന്‍സാണ്. പ്രതിവര്‍ഷം 20 ചുഴലിക്കാറ്റുകളാണ് ഫിലിപ്പൈന്‍സ് വഴി നാശനഷ്ടമുണ്ടാക്കി കടന്നു പോകാറുള്ളത്. ഫിലിപ്പൈന്‍സിലെ സ്ഥിരമായി പട്ടിണിയിലാക്കുന്നത് തുടര്‍ച്ചയായി ഉണ്ടാകുന്ന ചുഴലിക്കാറ്റുകളാണ്.