മാർച്ച് 3 – ഇന്ന് ലോക വന്യജീവി ദിനം
ഓരോ വർഷവും മാർച്ച് 3ന് ലോകമെമ്പാടും ലോക വന്യജീവി ദിനമായി ആചരിക്കുന്നു. United Nations ജനറൽ അസംബ്ലിയാണ് 2013-ൽ മാർച്ച് 3നെ ലോക വന്യജീവി ദിനമായി പ്രഖ്യാപിച്ചത്. 1973 മാർച്ച് 3ന് ഒപ്പുവെച്ച
CITES (Convention on International Trade in Endangered Species of Wild Fauna and Flora) കരാറിന്റെ സ്മരണാർത്ഥമാണ് ഈ ദിനം വന്യജീവി ദിനമായി തിരഞ്ഞെടുത്തത്.
വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തൽ, അനധികൃത വേട്ടയും വ്യാപാരവും തടയൽ, ജീവജാല വൈവിധ്യം സംരക്ഷിക്കാൻ ജനജാഗ്രത വളർത്തൽ തുടങ്ങിയവയാണ് ഈ ദിനത്തിൻ്റെ ലക്ഷ്യങ്ങൾ.
ഇന്ത്യയിലെ പ്രാധാന്യം
ഇന്ത്യ ജീവവൈവിധ്യത്തിൽ സമ്പന്നമായ രാജ്യമാണ്. കടുവ, ആന, കാട്ടുപോത്ത്, സിംഹം തുടങ്ങിയ അപൂർവ ജീവികൾ ഇന്ത്യയിൽ കാണപ്പെടുന്നു. വനനശീകരണവും കാലാവസ്ഥാ മാറ്റവും പല വന്യജീവികൾക്കും ഭീഷണിയാണ്. വനനശീകരണം മൂലം ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുന്നു.
ഭക്ഷണം, താമസം, പ്രജനന സ്ഥലങ്ങൾ എന്നിവ നഷ്ടപ്പെടുമ്പോൾ പല ജീവികളും അപായാവസ്ഥയിലേക്കു നീങ്ങുന്നു. World Wildlife Fund റിപ്പോർട്ടുകൾ പ്രകാരം ലോകമെമ്പാടും വന്യജീവികളുടെ എണ്ണം കുറയുന്നതിൽ പ്രധാന കാരണം ആവാസവ്യവസ്ഥ നഷ്ടമാണ്.
താപനില ഉയരുന്നത് വന്യജീവികൾക്ക് ഭീഷണിയാകുന്നു
കാലാവസ്ഥാ മാറ്റം മൂലം ശരാശരി താപനില ഉയരുന്നു. ഇത് തണുത്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ചില വന്യജീവികൾക്ക് കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്കോ തണുത്ത മേഖലകളിലേക്കോ കുടിയേറേണ്ടിവരുന്നു.
ചിലർക്ക് അതിന് സാധിക്കാതെയും വരാം. മാത്രമല്ല താപനില ഉയരുന്നതു മൂലം നീരൊഴുക്കുകളും നദികളുമൊക്കെ വറ്റി വരണ്ട സ്ഥിതിയിലേക്കെത്തുമ്പോൾ നിലവിലെ ആവാസവ്യവസ്ഥ ഉപേക്ഷിച്ച് വന്യജീവികൾ മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. അതു പക്ഷേ ജനവാസമുള്ള മേഖലകളിലേക്കുമാവാം.
ഭക്ഷ്യശൃംഖല തകരുന്നു
വനവും കാലാവസ്ഥയും മാറുമ്പോൾ സസ്യവളർച്ചയും കീടങ്ങളുടെ വർധനയും മാറുന്നു. ഇതോടെ ഭക്ഷ്യശൃംഖല (Food Chain) തകരാം.
വംശനാശ ഭീഷണി
International Union for Conservation of Nature (IUCN) റെഡ് ലിസ്റ്റ് പ്രകാരം നിരവധി ജീവിവർഗങ്ങൾ വംശനാശ ഭീഷണിയിലാണ്. കാലാവസ്ഥാമാറ്റവും വനനശീകരണവും ഇതിന് പ്രധാന കാരണങ്ങളാണ്.
വന്യജീവി സംരക്ഷണം ഊർജ്ജിതമാക്കുക
വന്യജീവി സംരക്ഷണം എന്നത് കൊണ്ട് ഉദേശിക്കുന്നത് കാട്ടുമൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ എന്നിവയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയും സംരക്ഷിക്കുന്ന നടപടികളെയാണ്. ഭൂമിയിലെ ജീവവൈവിധ്യം നിലനിർത്താൻ ഇത് അത്യന്താപേക്ഷിതമാണ്.
അതിനായി സംരക്ഷിത പ്രദേശങ്ങൾ സൃഷ്ടിക്കൽ,
ദേശീയോദ്യാനങ്ങൾ, വന്യജീവി അഭയാരണ്യങ്ങൾ എന്നിവ സ്ഥാപിച്ച് ജീവികൾക്ക് സുരക്ഷിത ആവാസവ്യവസ്ഥ നൽകുക. വനങ്ങൾ സംരക്ഷിക്കുകയും പുതുതായി വനം സൃഷ്ടിക്കുകയും ചെയ്യുന്നത് വന്യജീവികൾക്ക് സഹായകരമാണ്.
വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നത് വളരെ പ്രധാനമാണ്.
നിയമപരമായ സംരക്ഷണ
Indiaയിൽ 1972-ൽ നിലവിൽ വന്ന
Wildlife Protection Act വന്യജീവികളെ വേട്ടയാടുന്നതും അനധികൃത വ്യാപാരവും നിരോധിക്കുന്നുണ്ട്. അതേസമയം
CITES പോലുള്ള കരാറുകൾ അപൂർവ ജീവികളുടെ അന്തർദേശീയ വ്യാപാരം നിയന്ത്രിക്കുന്നുണ്ട്.
ജനജാഗ്രത
വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നത് വളരെ പ്രധാനമാണ്. വനങ്ങൾ സംരക്ഷിക്കുകയും പുതുതായി വനം സൃഷ്ടിക്കുകയും ചെയ്യുന്നത് വന്യജീവികൾക്ക് സഹായകരമാണ്. വന്യജീവികളെ സംരക്ഷിക്കുക എന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതാണ്. പ്രകൃതി സംരക്ഷിക്കുമ്പോൾ ഒപ്പം മനുഷ്യരും സുരക്ഷിതരാവുന്നു..
“വന്യജീവികൾ ഇല്ലെങ്കിൽ ഭൂമിയിലെ സമതുലിതാവസ്ഥ തകരും” — എന്ന സന്ദേശമാണ് ഈ ദിനം ലോകത്തിന് നൽകുന്നത്. വന്യജീവികളെ സംരക്ഷിക്കുക, പ്രകൃതിയെ കാത്തുസൂക്ഷിക്കുക.
English Summary : Observed annually on March 3rd, World Wildlife Day marks the anniversary of the 1973 adoption of CITES, a global agreement protecting endangered species. This day serves as a powerful reminder of our responsibility to safeguard the planet’s diverse fauna and flora.