കുവൈത്തില്‍ ഇത്തവണ തണുപ്പുകാലം വൈകും
കുവൈറ്റിൽ ഇത്തവണ തണുപ്പ്കാലം വൈകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകർ. ഡിസംബര്‍ ആദ്യവാരം രാജ്യത്ത് സാധാരണ നിലയിലുള്ള കാലാവസ്ഥയും വേനലിന് സമാനമായ പകല്‍ താപനിലയും തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
രാത്രികളിൽ തണുപ്പനുഭവപ്പെടും
നിലവിൽ, തെളിഞ്ഞ ആകാശവും വടക്കുപടിഞ്ഞാറൻ കാറ്റും കാരണം ഈർപ്പം കുറയുകയും ദൂരക്കാഴ്ച്ച മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. വാരാന്ത്യത്തിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പകൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പൊതുവെ ചൂട് കുറഞ്ഞ മിതമായ അവസ്ഥയായിരിക്കും. എന്നാൽ രാത്രികളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും.
യു എ ഇയിൽ കനത്ത മഞ്ഞ്
അതേസമയം യു എ ഇയില്‍ നിലവിൽ കനത്ത മൂടല്‍ മഞ്ഞാണുള്ളത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കുക. 24 വരെയാണ് മൂടല്‍ മഞ്ഞ് അനുഭവപ്പെടുക. പരസ്പരം കാണുവാന്‍ കഴിയാത്ത വിധം മഞ്ഞ് മൂടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും അര്‍ധ രാത്രി മുതല്‍ രാവിലെ പത്തര വരെ മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) അറിയിച്ചു.
English Summary: Enjoy clear skies and improved visibility this weekend as humidity decreases. Expect mild daytime temperatures and cooler nights for a pleasant experience.