സ്കൂളുകളിലെ വെതർ സ്റ്റേഷൻ; പദ്ധതിക്ക് നാളെ തുടക്കം

വിദ്യാലയങ്ങളിൽ വെതർ സ്റ്റേഷനുകൾ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ) സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൊല്ലം കടയ്ക്കൽ, വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിൽ നടക്കും.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചതാണിത്. കേരള സ്കൂൾ വെതർ സ്റ്റേഷൻ എന്നാണ് പദ്ധതിയുടെ പേര്. ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും കാലാവസ്ഥാ സാറ്റ തയാറാക്കുന്നതിനും ഇതിലൂടെ കഴിയും.

Leave a Comment