കേരളത്തിൽ വിവിധ ജില്ലകളിൽ കാലവർഷം നേരിയ തോതിൽ ഇന്നു മുതൽ സജീവമാകും. ചൊവ്വാഴ്ച വരെ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. പടിഞ്ഞാറൻ കാറ്റ് കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ കൂടുതൽ അനുകൂലമായാണ് മഴ കാരണമാകുന്നത്. M.J.O ഫേസ് ഒന്നിലേക്ക് മാറാനിരിക്കുന്ന സാഹചര്യവും കാലവർഷത്തെ നേരിയതോതിൽ ശക്തിപ്പെടുത്തും. അടുത്തയാഴ്ചയോടെ മൺസൂൺ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായി തുടരും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം . കർണാടകയിലെത്തി നിന്ന കാലവർഷം വടക്കോട്ട് പുരോഗമിക്കാൻ അനുകൂലമായ സാഹചര്യം കൂടി ഒരുങ്ങിയിട്ടുണ്ട് . നാളെയോടെ മഹാരാഷ്ട്രയുടെ ഭാഗത്തും തുടർന്ന് മുംബൈയിലും മഴ ലഭിക്കും. അറബിക്കടലിന്റെ കിഴക്ക് മധ്യമേഖലയിൽ രൂപപ്പെട്ട ചക്രവാത ചുഴി കൊങ്കൺ, ഗോവ, മഹാരാഷ്ട്രയുടെ ചില മേഖലകൾ എന്നിവിടങ്ങളിൽ മഴക്ക് കാരണമാകും. വടക്കൻ കേരളത്തിലും തെക്കൻ കർണാടക തീരത്തും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഇന്നലെ കേരളത്തിലെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഇടത്തരം മഴയും ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയിലേക്ക് മഴ എത്താൻ സാധ്യതയുണ്ട്. വൈകിട്ടും രാത്രിയുമായി വടക്കൻ കേരളത്തിലെ ജില്ലകളിൽ മഴ സാധ്യത നിലനിൽക്കുന്നു. ഞായറാഴ്ചയും എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ അനുകൂലമായ അന്തരീക്ഷം സ്ഥിതിയാണ് നിലവിലുള്ളത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എന്നാൽ തുടർച്ചയായ ശക്തമായ മഴ നിലനിൽക്കാനുള്ള സാഹചര്യം ഇപ്പോഴും അന്തരീക്ഷത്തിൽ ഇല്ല . അതിനാൽ തിങ്കളാഴ്ച ശേഷം മഴയുടെ ശക്തി കുറയും. ഒറ്റപ്പെട്ട മഴ എന്നുള്ള രീതിയിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും . അടുത്തയാഴ്ച കൂടുതൽ പ്രദേശങ്ങളിൽ മഴ ശക്തിപ്പെടുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

Related Posts
Kerala, Weather News - 2 months ago
മന്ദൂസ് രൂപപ്പെട്ടു; കേരളത്തിലും മഴ സാധ്യത
Kerala, Weather News - 2 months ago
ഇന്നലെ തെക്കൻ കേരളത്തിൽ നാശനഷ്ടം വരുത്തി മിന്നൽ
National, Weather News - 7 months ago
LEAVE A COMMENT