weather 11/06/25 : കേരളത്തില്‍ മഴ ശക്തം, ഡാമുകള്‍ തുറന്നു, കാറ്റിന് സാധ്യത

weather 11/06/25 : കേരളത്തില്‍ മഴ ശക്തം, ഡാമുകള്‍ തുറന്നു, കാറ്റിന് സാധ്യത

weather 11/06/25 ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചക്രവാതച്ചുഴി (cyclonic circulation) നെ തുടര്‍ന്ന് കേരളത്തിലും കൊങ്കണ്‍ തീരത്തും മഴ ശക്തമായി. ഇന്നലെ രാത്രി മുഴുക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. ഇന്നു മുതല്‍ മഴ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നു മുതല്‍ കാലവര്‍ഷക്കാറ്റ് പടിഞ്ഞാറന്‍ തീരത്ത് ശക്തിപ്പെടുന്നത് കൂടുതല്‍ മേഘരൂപീകരണത്തിനും കേരളത്തില്‍ ഉള്‍പ്പെടെ തീരദേശ മേഖലകളില്‍ കനത്ത മഴയ്ക്കും കാരണമാകും. കേരളത്തിനൊപ്പം തീരദേശ കര്‍ണാടകയിലും കൊങ്കണ്‍ മേഖലയിലും മഴ ശക്തമാകും.

ശക്തമായ കാറ്റിനും സാധ്യത

മഴക്കൊപ്പം മണിക്കൂറില്‍ 60 കി.മി വേഗതയിലുള്ള കാറ്റും വരു ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രവചനം. കടലും പ്രക്ഷുബ്ധമാകും. കടലില്‍ കാറ്റിന്റെ വേഗത വര്‍ധിക്കുകയും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയും പ്രവചിക്കപ്പെടുന്നു. ഈ മാസം 14 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് കാലാവസ്ഥാ വകുപ്പ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഡാമുകള്‍ തുറന്നു

മഴ ശക്തമായതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കല്ലാര്‍കുട്ടിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രാത്രി ഒരു മണിക്ക് ശേഷം ശക്തമായ നീരൊഴുക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാംബ്ലയില്‍ 50 സെ.മി ഉം കല്ലാര്‍കുട്ടിയില്‍ ഒരു അടിയും ഷട്ടറുകള്‍ തുറന്നു. പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്നത്തെ മഴ സാധ്യത

ഇന്ന് (ബുധന്‍) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നു. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലും ഇന്ന് മഴ കനക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കന്‍ മലയോരത്തും വനമേഖലകളിലും മഴ ശക്തിപ്പെടും. ഇന്നു രാത്രി ഇരിങ്ങാലക്കുട മുതല്‍ തെക്കോട്ട് എറണാകുളം ജില്ല പൂര്‍ണമായും കോട്ടയം ജില്ലയിലെ വൈക്കം, ഈരാറ്റുപേട്ട, കറുകച്ചാല്‍, ആലപ്പുഴ എന്നിവിടങ്ങളിലും മഴ ശക്തമാകും. മഴക്കൊപ്പം ഇവിടങ്ങളില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കാം. നാളെ വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.

ഇന്ന് രാവിലെ 5.30 നുള്ള കണക്കനുസരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മാപിനികളില്‍ രേഖപ്പെടുത്തിയ മഴക്കണക്ക് താഴെ ചേര്‍ക്കുന്നു

STATION NAMERAINFALL in mm
IDUKKI SENGULAM DAM124
MALAPPURAM THENNALA107.5
THRISSUR PERINGALKUTHU88
THRISSUR ATHIRAPPILLY80.5
IDUKKI VELLATHOOVAL79
IDUKKI PAMPADUMPARA76.5
ALAPPUZHA NOORANAD67.5
Kozhikode (Calicut)4
Thiruvananthapuram City1
Kochi (Cochin) (dist Ernakulam)1
Cannanore (Kannur) (dist Kannur)1

English Summary – weather Kerala 11/06/25 : Heavy rain in Kerala, dams opened, strong wind forecasted Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020