weather forecast metbeat : 2 ദിവസം കൂടി വരണ്ട കാലാവസ്ഥ, ഇടിയോടെ മഴ തിങ്കള്‍ മുതല്‍

weather forecast metbeat

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) വിടവാങ്ങല്‍ വടക്കന്‍, മധ്യ അറബിക്കടലിലും മഹാരാഷ്ട്ര, കൊങ്കണ്‍ വരെയും എത്തിയ സാഹചര്യത്തില്‍ കേരളത്തിലെ കാലവര്‍ഷക്കാറ്റും ദുര്‍ബലമാകുന്നു. ഇതോടെ ഇടിയോടു കൂടെയുള്ള മഴക്ക് സാധ്യതയേറി. കേരളത്തില്‍ ഇപ്പോള്‍ തുടരുന്ന വരണ്ട കാലാവസ്ഥ അടുത്തയാഴ്ചയോടെ ഇടിയോടെ മഴ ലഭിക്കുന്ന രീതിയിലേക്ക് മാറുമെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

കാലവര്‍ഷ വിടവാങ്ങല്‍ എവിടെയെത്തി?

സെപ്റ്റംബര്‍ 25 ന് സാധാരണയേക്കാള്‍ എട്ടു ദിവസം വൈകി തുടങ്ങിയ കാലവര്‍ഷം വിടവാങ്ങല്‍ ഇന്ന് വൈകിട്ട് വരെ കൊങ്കണ്‍ വരെ എത്തി. വടക്കന്‍ അറബിക്കടലില്‍ നിന്ന് കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങി. മധ്യ അറബിക്കടലിലെ ചില ഭാഗങ്ങളില്‍ നിന്നും കാലവര്‍ഷം വിടവാങ്ങിയിട്ടുണ്ട്.

കരപ്രദേശത്ത് ജമ്മു കശ്മിര്‍, ലഡാക്ക്, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍, മുസഫര്‍ബാദ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്, പടിഞ്ഞാറന്‍ മധ്യ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായി കാലവര്‍ഷം വിടവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പൂനെ, അലിബാഗ്, നാഗ്പൂര്‍ എന്നിവിടങ്ങളിലൂടെയാണ് കാലവര്‍ഷ വിടവാങ്ങല്‍ രേഖ ( the line of withdrawal ) കടന്നുപോകുന്നത്.

weather forecast metbeat
weather forecast metbeat

 

തിങ്കള്‍ മുതല്‍ കേരളത്തില്‍ മഴ

കേരളത്തില്‍ അടുത്തയാഴ്ച വീണ്ടും മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതര്‍ പറഞ്ഞിരുന്നു. തിങ്കള്‍ മുതല്‍ കിഴക്കന്‍ മേഖലയില്‍ ഇടിയോടെ മഴ ലഭിച്ചു തുടങ്ങും. തമിഴ്‌നാട്ടിലും ഞായറാഴ്ച മുതല്‍ ഇടിയോടെ മഴ ലഭിച്ചു തുടങ്ങും. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ മിക്ക പ്രദേശത്തും കര്‍ണാടകയിലെ തെക്കുകിഴക്ക് മേഖലയിലും മഴ സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തില്‍ തിങ്കളാഴ്ച വൈകിട്ടും രാത്രിയും മഴ സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയവാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളുടെ കിഴക്കന്‍ മേഖലയിലാണ് മഴ സാധ്യത.

മിന്നല്‍ ശക്തമായേക്കും, ട്രാക്ക് ചെയ്യാം

ഇത്തവണ തുലാവര്‍ഷത്തില്‍ ശക്തമായ മിന്നല്‍ സാധ്യത നിലനില്‍ക്കുന്നു. മേഘങ്ങളെ കുറിച്ചുള്ള നിരീക്ഷണത്തില്‍ കേരളത്തില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതാണ് കാരണം. അതിനാല്‍ ഇടിമിന്നല്‍ ജാഗ്രത തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാലിക്കണമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിര്‍ദേശിക്കുന്നു.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ക്ക് താഴെയുള്ള വിഡിയോ മുഴുവനായി കാണുക.

ഇടിമിന്നല്‍ നിങ്ങളുടെ ലൊക്കേഷനില്‍ ഉണ്ടോയെന്നറിയാന്‍ metbeatnews.com ലെ Lightning Radar Map ഉപയോഗിക്കാം. ഇതില്‍ നിങ്ങളില്‍ നിന്ന് എത്ര അകലെയാണ് മിന്നലുണ്ടാകുന്നതെന്നും എന്തെല്ലാം മുന്‍കരുതലുകള്‍ അതത് പ്രദേശത്ത് സ്വീകരിക്കണമെന്നും നിര്‍ദേശം ലഭിക്കും. മിന്നല്‍ തീവ്രതയും സുരക്ഷയും മുന്‍നിര്‍ത്തി പച്ച, മഞ്ഞ, ചുവപ്പ് അലര്‍ട്ടുകള്‍ തല്‍സമയം വെബ്‌സൈറ്റ് വഴി കാണാം. ലോകത്ത് എവിടെയുമുള്ള മിന്നല്‍ ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാനാകും.

മിന്നല്‍ റഡാര്‍ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക. ഷെയര്‍ ചെയ്യുക

LIVE LIGHTNING STRIKE MAP

 

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment