IND vs AUS ICC Cricket World Cup
ചെന്നൈ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 8 ന് ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്്‌ട്രേലിയ (IND vs AUS ICC Cricket World Cup) മത്സരത്തിന് മഴ ഭീഷണി. ലോക കപ്പിലെ അഞ്ചാമത്തെ മത്സരമാണ് ചെന്നൈയില്‍ നിശ്ചയിച്ചത്. രാത്രി പകല്‍ മത്സരമായതിനാല്‍ വൈകിട്ട് മഴക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം മഴ സാധ്യത
ചെന്നൈയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടരുന്ന മഴ ഞായറാഴ്ചയും തുടരും. ഉച്ചയ്ക്ക് ശേഷം ശക്തമായതല്ലെങ്കിലും മഴ സാധ്യതയുണ്ട്. കളി പൂര്‍ണമായി മഴയില്‍ തടസപ്പെടില്ല. ശക്തമായ മഴക്ക് ചെന്നൈ നഗരത്തില്‍ സാധ്യതയില്ല. എങ്കിലും ചാറ്റല്‍ മഴയോ ഇടത്തരം മഴയോ രാത്രിയില്‍ പെയ്‌തേക്കുമെന്നാണ് നിരീക്ഷണം.
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും
നിലവില്‍ ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി രൂപ്പപെട്ടിട്ടുണ്ട്. ഈ ചക്രവാതച്ചുഴിയില്‍ നിന്ന് കിഴക്കന്‍ തീരം വഴി ബംഗ്ലാദേശിലേക്ക് ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ മത്സരമാണിത്.
തമിഴ്‌നാട്ടില്‍ മഴ കനക്കും
ചെന്നൈയില്‍ മഴ ശക്തമാകില്ലെങ്കിലും മധ്യ തമിഴ്‌നാട്ടില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകും. ഇടിയോടു കൂടെയുള്ള മഴയാണ് പെയ്യുക. തുലാവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി ലഭിക്കുന്ന മഴയാണിത്.
Metbeat Weather