UAE Weather 16/01/24: അബൂദബിയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രത പാലിക്കണമെന്ന് പൊലിസ്
ദുബൈ: യു.എ.ഇ യിൽ മൂടൽ മഞ്ഞ് ശക്തമാകുന്നു. അബൂദാബിയിൽ മൂടൽമഞ്ഞിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9.15 വരെയാണ് ജാഗ്രതാ നിർദേശം. യുഎഇയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) ദൃശ്യപരത (Visibility ) കുറയുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാന റോഡുകളിലെ വേഗപരിധി ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് അബൂദബി പൊലിസ് വാഹനമോടിക്കുന്നവർക്ക് നിർദേശം നൽകി. ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ ഇവ പ്രദർശിപ്പിക്കുന്നതിനാൽ ഡ്രൈവർമാർ ശ്രദ്ധിക്കണം.
മഞ്ഞ് ഇല്ലാത്ത സമയത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാകും ഇന്ന് യു.എ.ഇ യിൽ അനുഭവപ്പെടുക. അബൂദബിയിൽ 16 ഡിഗ്രി സെൽഷ്യസിലേക്കും ദുബൈയിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും പകൽ താപനില താഴുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇരു എമിറേറ്റുകളിലെയും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ചില ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ആർദ്രമാകും. വീണ്ടും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഇതുമൂലം ഉണ്ട്. അന്തരീക്ഷത്തിലെ ജല കണങ്ങളാണ് മഞ്ഞയായി പരിവർത്തനം ചെയ്യപ്പെടുന്നത്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, പ്രത്യേകിച്ച് ഉച്ചയോടെ കടലിന് മുകളിലൂടെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മറ്റു കാലാവസ്ഥ മുന്നറിയിപ്പുകൾ നിലവിലില്ല.
അറേബ്യൻ കടൽ ഉച്ചയോടെ ക്രമേണ പ്രക്ഷുബ്ധമാകും. ഒമാൻ കടലിൽ, പകൽ ശാന്തമാണ്. രാത്രിയിൽ ക്രമേണ പ്രക്ഷുബ്ധമാകുമെങ്കിലും മത്സ്യബന്ധനത്തിനും മറ്റും തടസ്സമല്ല.
GCC യിലെയും നാട്ടിലെയും കാലാവസ്ഥാ വിവരങ്ങൾ അറിയാൻ Metbeat Weather ന്റെ ഗൾഫ് WhatsApp Group ൽ ചേരുക.
ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം