UAE weather 05/02/24 : മഴ തുടങ്ങി; ഇന്നും ശക്തമായ മഴ സാധ്യത എവിടെ എന്നറിയാം

UAE weather 05/02/24 : മഴ തുടങ്ങി; ഇന്നും ശക്തമായ മഴ സാധ്യത എവിടെ എന്നറിയാം

കഴിഞ്ഞ രണ്ടു ദിവസമായുള്ള കാലാവസ്ഥ പ്രവചനം ശരിവച്ച് ഇന്നലെ രാത്രി മുതൽ UAE യുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഇന്നലെ പകൽ പ്രസന്നമായ കാലാവസ്ഥ ആയിരുന്നെങ്കിലും വൈകിട്ടോടെ ഷാർജയിൽ മഴ ലഭിച്ചു തുടങ്ങി. രാത്രിയോടെ ദുബൈ ഉൾപ്പെടെയുള്ള മറ്റു എമിറേറ്റ്സുകളിലും മഴ ലഭിച്ചു.

ഫുജൈറയിലും മലെഹയിലും ഇടിയോടുകൂടെ ശക്തമായ മഴയാണ് ലഭിച്ചത്. ദുബൈയിലും ഷാർജയിലും ഇടത്തരം മഴ റിപ്പോർട്ട് ചെയ്തു. എന്നാൽ ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നീ പ്രദേശങ്ങളിലെ ചിലയിടങ്ങളിൽ ശക്തമായ മഴയും റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാത്രി മുതൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ മഴ ശക്തിപ്പെടുമെന്ന് ഞായറാഴ്ച മുതൽ കേരളത്തിലെ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ Metbeat Weather നെ ഉദ്ധരിച്ച് metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു. മഴക്കൊപ്പം താപനിലയും ഗണ്യമായ തോതിൽ കുറയുമെന്നായിരുന്നു പ്രവചനം. യു.എ.ഇയിലെ ദേശീയ കാലാവസ്ഥ ഏജൻസിയായ NCM ഉൾപ്പെടെ മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ ദുബൈയിലെ ബുർജ് ഖലീഫ പരിസരത്തെ ഇടിയോടെ ഇടത്തരം മഴ ദൃശ്യമാണ് താഴെ കാണുന്നത്.

രാജ്യത്ത് ഇന്നും (05/03/24) മഴ തുടരാനാണ് സാധ്യത എന്ന് മെറ്റ്ബീറ്റ് വെതർ പറയുന്നു. മഴക്കൊപ്പം പലയിടത്തും ആലിപ്പഴ വർഷവും ഉണ്ടാകും. മിന്നൽ, കാറ്റ് എന്നിവയും പ്രതീക്ഷിക്കാം. National Center of Meteorology (NCM) വടക്കൻ എമിറ്റേറ്റുകളിൽ മഞ്ഞ ( yellow alert ) പ്രഖ്യാപിച്ചു. ഉപഗ്രഹ ചിത്രങ്ങളിൽ ഇവിടങ്ങളിൽ ശക്തമായ മഴമേഘം ഉണ്ടെങ്കിലും മഴ അതിശക്തമാവാൻ സാധ്യതയില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.

ദുബൈയിലും പടിഞ്ഞാറൻ അബുദബിയിലും ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലെ Al Nahda, Qusais, Muhaisnah, Bur Dubai, Karama, Sheikh Mohammad Bin Zayed (E311) Road, Mirdiff, Dubai Silicon Oasis, Al Barsha, Arjan, Al Quoz, Dubailand, some parts of Jumeirah, Ras Al Khor, and Al Warqa എന്നിവിടങ്ങളിൽ ഇടത്തരം മഴ റിപ്പോർട്ട് ചെയ്തു.

മഴമേഘങ്ങളുടെ അളവ് വർദ്ധിക്കാം എന്നും വിവിധ പ്രദേശങ്ങളിൽ ചാറ്റൽമഴ ഇന്ന് ലഭിച്ചു തുടങ്ങുമെന്നുമാണ് NCM ൻ്റെ കാലാവസ്ഥ പ്രവചനം. മിക്ക പ്രദേശങ്ങളിലും മഴക്കൊപ്പം ശക്തമായ കാറ്റുണ്ടാകും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലുള്ള കാറ്റാണ് പ്രതീക്ഷിക്കേണ്ടത്. ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യത. റോഡിൽ കാഴ്ച പരിധി കുറയുന്നതിനാൽ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് National Emergency Crisis and Disasters Management Authority (NCEMA) മുന്നിയിപ്പ് നൽകി.

“Drivers should exercise extreme caution, avoiding water channels flood-prone paths, and rugged terrains like mountains. Rumors should not be propagated, and individuals should rely on official sources for accurate information, guidance, and updates within the country,” എന്നാണ് NCEMA യുടെ പത്രകുറിപ്പിൽ പറയുന്നത്.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment