യു.എ.ഇയില്‍ ഇന്നും മഴ, വെള്ളി വരെ തുടരാന്‍ സാധ്യത

യു.എ.ഇയില്‍ ഇന്നും മഴ, വെള്ളി വരെ തുടരാന്‍ സാധ്യത

യു.എ.ഇയില്‍ രണ്ടാം ദിനവും കനത്ത മഴ തുടര്‍ന്നു. കിഴക്കന്‍ മേഖലയിലാണ് മഴ ശക്തമായത്. ഇന്ന് രാവിലെ രാജ്യവ്യാപകമായി മഴ ലഭിക്കുമെന്ന് യു.എ.ഇ കാലാവസ്ഥാ വകുപ്പ് National Centre of Meteorology (NCM) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴ ശക്തമായത്.

വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മരുഭൂമി പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി. ഫുജൈറക്ക് സമീപമാണ് മഴയും ആലിപ്പഴ വര്‍ഷവും മിന്നലും ഉണ്ടായത്. ഇന്നലെയും കാലാവസ്ഥാ വകുപ്പ് ഇവിടെ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ഇന്നലെ ദുബൈയിലും അബൂദബിയിലും ഓറഞ്ച് മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അബൂദബിയിലും ഫുജൈറയിലും ദുബൈയിലും മഴ ലഭിച്ചിരുന്നു. ശക്തമായ മഴയാണ് അബൂദബി, ഫുജൈറ, അല്‍ മര്‍മൂം എന്നിവിടങ്ങളില്‍ ലഭിച്ചത്.

ഫുജൈറയില്‍ വെള്ളിവരെ മഴ തുടരും

ഫുജൈറ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍ നാളെയും മഴ തുടരും. ഉച്ചയ്ക്ക് ശേഷമാണ് മഴ സാധ്യത. രാത്രിയില്‍ ആര്‍്ദ്രത കൂടുതലാകും. രാവിലെ മഞ്ഞിനും സാധ്യതയുണ്ട്. തീരദേശത്താണ് മഞ്ഞുണ്ടാകുക. തെക്കുകിഴക്കന്‍ കാറ്റ് മണിക്കൂറില്‍ 35 കി.മി വേഗത്തില്‍ വരെ വീശാം. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയ തോതില്‍ പ്രക്ഷുബ്ധമാകും. വെള്ളിയാഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ നിഗമനം.

 


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment