തുർക്കിയിൽ 3 തവണ ശക്തമായ ഭൂചലനം : മരണം 2600 ആയി

തുർക്കിയിലും സിറിയയിലുമായി ഇന്ന് പുലർച്ചെ മുതൽ ഇതുവരെയുണ്ടായ മൂന്നു ശക്തമായ ഭൂചലനങ്ങളിൽ മരണ സംഖ്യ 2.300 ആയി. വടക്കുകിഴക്കൻ തുർക്കിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പ്രാദേശിക സമയം 4.17 ഓടെ ആദ്യ ഭൂചലനത്തിന് 7.8 ഉം ഉച്ചയ്ക്ക് 1.33 ഓടെയുണ്ടായ രണ്ടാമത്തെ ഭൂചലനത്തിന് 7.6 ഉം വൈകിട്ട് ഉണ്ടായ ഭൂചലനത്തിൽ 6 ഉം തീവ്രത രേഖപ്പെടുത്തി. തുർക്കിയിലും സിറിയയിലുമാണ് കൂടുതൽ നാശനഷ്ടങ്ങൾ. ബനാനിലും സൈപ്രസിലും ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചു. പതിനായിരങ്ങൾക്ക് പരുക്കേറ്റു.

തുർക്കിഷ് നഗരമായ ഗസിയാന്തപിന് സമീപം 18 കി.മി താഴ്ചയിലാണ് ആഭ്യ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ നഗരത്തിൽ 20 ലക്ഷത്തിലധികം പേർ താമസിക്കുന്നുണ്ട്. പുലർച്ചെയായതിനാൽ കെട്ടിടങ്ങൾ നിലംപൊത്തി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 810 പേർ മരിച്ചതായാണ് വിവരം. ഇവിടേക്ക് സഹായമെത്തിക്കാൻ അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തകർക്ക് കഴിയുന്നില്ല. തുർക്കിയിൽ 1,498 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

1939 ന് ശേഷം വലിയ ദുരന്തം

തുർക്കിയിൽ 1939 ന് ശേഷം നടക്കുന്ന വലിയ ഭൂകമ്പ ദുരന്തമാണിത്. 1939 ഡിസംബറിൽ വടക്കുകിഴക്കൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 30,000 പേരാണ് മരിച്ചത്. അന്ന് 7.8 തീവ്രതയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment