മഞ്ഞുകാണാനെത്തിയ വിനോദ സഞ്ചാരികൾ ദുരിതത്തിലായി, തണുത്തുറഞ്ഞ താപനിലയിൽ ആളുകൾ കാറുകളിൽ കുടുങ്ങി

ഹിമാചൽ പ്രദേശിലെ ഏറ്റവും തിരക്കേറിയ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലിയിൽ മൂന്ന് മാസത്തിനു ശേഷമുള്ള സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയോടൊപ്പം വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടി. വാഹനങ്ങളുടെ നീണ്ടനിര സമീപ റോഡുകളെ സ്തംഭിപ്പിച്ചു.

Maneesha M.K
2 mins mins read

മഞ്ഞുകാണാനെത്തിയ വിനോദ സഞ്ചാരികൾ ദുരിതത്തിലായി, തണുത്തുറഞ്ഞ താപനിലയിൽ ആളുകൾ കാറുകളിൽ കുടുങ്ങി

ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും. 1,250ലധികം റോഡുകൾ അടച്ചിട്ടതായി റിപ്പോർട്ട്. മഞ്ഞുമൂടിയ ശൈത്യകാലം ആസ്വദിക്കാൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ റോഡ് ഗതാഗതത്തെ തടസ്സപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണ ജീവിതത്തെയും സാരമായി ബാധിച്ചു. 

ഹിമാചൽ പ്രദേശിലെ ഏറ്റവും തിരക്കേറിയ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലിയിൽ മൂന്ന് മാസത്തിനു ശേഷമുള്ള സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയോടൊപ്പം വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടി. വാഹനങ്ങളുടെ നീണ്ടനിര സമീപ റോഡുകളെ സ്തംഭിപ്പിച്ചു. ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം മണാലിയിൽ കുടുങ്ങി. 

1769523010W.webp  ANI Photo | IMD warns of heavy rain and snow in Himachal Pradesh; cold wave likely to intensify

ആളുകൾ കാറുകളിൽ കുടുങ്ങി, രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി 

കഴിഞ്ഞ ഒരാഴ്ച്ചയായി ഹിമാചൽ പ്രദേശിലെ നിരവധി ജില്ലകൾ കനത്ത മഞ്ഞുവീഴ്ചയാൽ വലയുന്നു. ഇത് ഗതാഗതം, ആശയവിനിമയം, വൈദ്യുതി, ജലവിതരണം എന്നിവയെ ബാധിക്കുകയും തണുത്തുറഞ്ഞ താപനിലയിൽ ആളുകൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു. പലരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തടസ്സപ്പെട്ട റോഡുകൾ കാരണം ലാഹൗൾ, സ്‌പിതി ജില്ലകൾ സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു. ലാഹൗൾ-സ്‌പിതി, ചമ്പ ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഞ്ഞുവീഴ്ച തുരുകയാണ്. 

English Summary : Several districts of Himachal Pradesh have been hit by heavy snowfall for the past week, affecting transport, communication, power and water supply, and leaving people stranded in cars in freezing temperatures.