ബ്രസീലില്‍ കോപ് 30 ഉച്ചകോടിക്ക് തലേന്ന് ബ്രസീലില്‍ ടൊര്‍ണാഡോയില്‍ 6 മരണം

മണിക്കൂറില്‍ 250 കി.മി വേഗത്തിലായിരുന്നു കാറ്റ്. തിങ്കളാഴ്ച കോപ് 30 ഉച്ചകോടിയുടെ പ്രധാന സമ്മേളനത്തിനായി ബ്രസീല്‍ തയാറെടുക്കവെയാണ് ടൊര്‍ണാഡോ നാശം വരുത്തിയത്. തീരദേശ നഗരമായ ബെലേമിലാണ് ഉച്ചകോടി നടക്കുന്നത്. 

Weather Desk
1 min mins read

ബ്രസീലില്‍ കോപ് 30 ഉച്ചകോടിക്ക് തലേന്ന് ബ്രസീലില്‍ ടൊര്‍ണാഡോയില്‍ 6 മരണം


ബ്രസീലില്‍ ശക്തമായ ടൊര്‍ണാഡോയില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 750 പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ സംസ്ഥാനമായ പരാനയിലാണ് ടൊര്‍ണാഡോ വീശിയടിച്ചത്. മണിക്കൂറില്‍ 250 കി.മി വേഗത്തിലായിരുന്നു കാറ്റ്. തിങ്കളാഴ്ച കോപ് 30 ഉച്ചകോടിയുടെ പ്രധാന സമ്മേളനത്തിനായി ബ്രസീല്‍ തയാറെടുക്കവെയാണ് ടൊര്‍ണാഡോ നാശം വരുത്തിയത്. തീരദേശ നഗരമായ ബെലേമിലാണ് ഉച്ചകോടി നടക്കുന്നത്. 

വെള്ളിയാഴ്ച രാത്രിയാണ് ടൊര്‍ണാഡോ ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു മിനുട്ടുപോലും നീണ്ടുനിന്നില്ല. റിയോ ബോനിട്ടോ ഡോ ലഗോക്വോയിലെ 90 ശതമാനം പ്രദേശങ്ങളിലും നാശംവരുത്തി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. 

പ്രകൃതി ദുരന്തത്തിന് ഇരയായവരോട് പ്രസിഡന്റ് ലുല ഡ സില്‍വ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മന്ത്രിമാരോട് പ്രദേശത്തിന് അടിയന്തര സഹായം എത്തിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

Tornado kills 6 in Brazil on eve of COP30 summit. The tornado caused damage as Brazil prepared for the main session of the COP30 summit on Monday, which is being held in the coastal city of Belem.