kerala weather 03/06/25 : ഇന്ന് ഒറ്റപ്പെട്ട മഴ ഇവിടങ്ങളിൽ
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ തീരദേശങ്ങളിൽ ഉൾപ്പെടെ മഴ സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ കോഴിക്കോട്, മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കാറ്റോടു കൂടി ശക്തമായ മഴ ലഭിച്ചു.
കേരളത്തിൽ മഴ ശക്തമാക്കുന്ന പ്രത്യേക അന്തരീക്ഷ ഘടകങ്ങൾ ഇല്ല. എന്നാൽ ഇന്ത്യൻ മഹാസമുദത്തിൽ ഇന്ന് കാറ്റിൻ്റെ ഒരു സർക്കുലേഷൻ രൂപപ്പെട്ടത് കാലവർഷ കാറ്റിനെ അനുകൂലമാക്കിയിരുന്നു. മാലദ്വീപിന് സമീപം ആണ് അന്തരീക്ഷത്തിൻ്റെ താഴ്ന്ന ഉയരങ്ങളിൽ കാറ്റിൻ്റെ കറക്കം.
ഇത് കേരള തീരത്ത് മഴ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകും. മധ്യ, വടക്കൻ കേരളത്തിൽ ഇതിൻ്റെ സ്വാധീനം മൂലം മഴ ലഭിക്കാം. തെക്കൻ കേരളത്തിൽ ഇന്നലെ മഴയായിരുന്നെങ്കിൽ ഇന്ന് കൂടുതൽ തെളിച്ചം പ്രതീക്ഷിക്കാം.
for local weather app click metbeat.com