ചുഴലിക്കാറ്റിന്റെ ശക്തി ഇനി വൈദ്യുതിയാകും, ചൈനയില്‍  ലാകത്തെ ഏറ്റവും വലിയ ഒഴുകുന്ന വിന്റ് ടര്‍ബൈന്‍ സ്ഥാപിച്ചു

കാറ്റഗറി 5 തീവ്രതയിലുള്ള ചുഴലിക്കാറ്റിന് മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ കാറ്റിന് വേഗതയുണ്ടാകും. ഈ ശക്തിയിലും വൈദ്യുതി ഉത്പാദിപ്പാന്‍ വിന്റ് ടര്‍ബൈന് ശേഷിയുണ്ടാകും. V ആകൃതിയിലുള്ള ടവറുകളും Y ആകൃതിയിലുള്ള ഒഴുകുന്ന അടിത്തറയും സ്റ്റബിലിറ്റി ഉറപ്പാക്കു

Weather Desk
2 mins mins read

നിരന്തരം ശക്തമായ ചുഴലിക്കാറ്റുകള്‍ കരകയറുന്ന ചൈനയുടെ തീരത്ത് ചുഴലിക്കാറ്റിന്റെ ശക്തിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന വിന്റ് ടര്‍ബൈന്‍ സ്ഥാപിച്ച് ചൈന. 25 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് വിന്റ് ടര്‍ബൈനുകളാണ് സ്ഥാപിച്ചത്. ഇതോടെ 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. V ആകൃതിയിലുള്ള ടവറിലാണ് ഇരു വിന്റ് ടര്‍ബൈനുകളും സ്ഥാപിച്ചത്.

Zhongshan ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Mingyang Smart Energy എന്ന കമ്പനിയാണ് ടര്‍ബൈന്‍ സ്ഥാപിച്ചത്. ഇവര്‍ തീരദേശ വിന്റ് പവര്‍ കമ്പനിയാണ്.  ചൈനയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വിന്റ് ടര്‍ബൈന്‍ നിര്‍മാതാക്കളാണിവര്‍. കഴിഞ്ഞ വര്‍ഷം രണ്ട് വിന്റ് റോട്ടറുകളിലായി 16.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഓഷ്യന്‍ എക്‌സ് പ്ലാറ്റ്‌ഫോമിന്റെ ആശയത്തില്‍ നിന്നാണ് 50 മെഗാവാട്ടിന്റെ പദ്ധതി വരുന്നത്.

റോട്ടറിന് 290 മീറ്റര്‍ നീളം

290 മീറ്റര്‍ നീളമുള്ള റോട്ടറുകളാണ് ടര്‍ബൈനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോന്നും ഒരു ഫ്ുട്‌ബോള്‍ മൈതാനത്തിനേക്കാള്‍ നീളം വരുമെന്ന് അര്‍ഥം. ഇന്നലെ ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്പനി വിവരങ്ങള്‍ പുറത്തുവിട്ടത്. 2026 ല്‍ കമ്പനി വ്യാവസായിക അടിസ്ഥാനത്തില്‍ ഇത്തരം ടര്‍ബൈനുകള്‍ പുറത്തിറക്കുമെന്ന് കമ്പനി സി.ഇ.ഒ യും ചെയര്‍മാനുമായ Zhang Chuanwei പറഞ്ഞു. ആഗോള ആവശ്യത്തിന് അനുസരിച്ച് കമ്പനി എത്ര യൂനിറ്റ് വേണമെങ്കിലും നിര്‍മിച്ചു നല്‍കും. 

ചെലവ് കുറവ്

യൂറോപ്പില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 6,100 ഡോളറും ചൈനയില്‍ 3000 ഡോളറും ചെലവു വരുന്നിടത്ത് വിന്റെ ടര്‍ബൈന്‍ ഉപയോഗിച്ചാല്‍ 1,300 ഡോളര്‍ മാത്രമേ ചെലവ് വരികയുള്ളൂ. ഗ്വാ്ങ്‌ഡോങ്ങിലാണ് ഫ്‌ളോട്ടിങ് ജനറേറ്ററുകള്‍ നിര്‍മിക്കുന്നത്. ആദ്യ വര്‍ഷം 50 യൂനിറ്റുകളാണ് ഇത്തരത്തില്‍ നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ 150 യൂനിറ്റായി ഉയര്‍ത്തും.

ചുഴലികാറ്റിന്റെ ശക്തി വെറുതെയാകില്ല

കാറ്റഗറി 5 തീവ്രതയിലുള്ള ചുഴലിക്കാറ്റിന് മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ കാറ്റിന് വേഗതയുണ്ടാകും. ഈ ശക്തിയിലും വൈദ്യുതി ഉത്പാദിപ്പാന്‍ വിന്റ് ടര്‍ബൈന് ശേഷിയുണ്ടാകും. V ആകൃതിയിലുള്ള ടവറുകളും Y ആകൃതിയിലുള്ള ഒഴുകുന്ന അടിത്തറയും സ്റ്റബിലിറ്റി ഉറപ്പാക്കുന്നു. 328 അടി താഴ്ചയിലേക്ക് അടിത്തറ എത്തുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

English Summary: The power of hurricanes will now become electricity, China has installed the world's largest floating wind turbine