ശക്തമായ കാറ്റിലും മഴയിലും പാലക്കാട് ജില്ലാ ശാസ്ത്രമേളയുടെ പന്തല്‍ തകര്‍ന്നു. പട്ടാമ്പിയിലാണ് മേള നടക്കുന്നത്. പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കിയ പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഈ സമയത്ത് വേദിയിലും പന്തലിന് താഴെയും വിദ്യാര്‍ഥികളും അധ്യാപകരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പന്തലിന് മുകളില്‍ മഴവെള്ളം കെട്ടിനിന്നതാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്ന് സംഘാടകര്‍ അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനിടെയാണ് പന്തല്‍ നിലംപൊത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. Metbeat news