രാജ്യം ചുട്ടുപൊള്ളും: താപനില ഉയരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്ത് താപനില ഉയരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നുമുതൽ അഞ്ചുദിവസത്തേക്ക് കനത്ത ചൂടായിരിക്കും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏപ്രിൽ, മെയ് മാസങ്ങളിൽ താപനില ഉയർന്നേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒഡീഷ മധ്യപ്രദേശ് മഹാരാഷ്ട്ര ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും എന്നും മുന്നറിയിപ്പുണ്ട്. അതിനാൽ ഇടിമിന്നൽ ജാഗ്രത പാലിക്കുക.

Share this post

Leave a Comment