Menu

താജികിസ്ഥാനിൽ 7.2 തീവ്രതയുള്ള ഭൂചലനം; ഡാം തകരുമോയെന്ന് ആശങ്ക

താജികിസ്ഥാന്‍ ചൈന അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. ഇന്ന് (വ്യാഴം) പുലര്‍ച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 ആണ് തീവ്രത. 20.5 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. എന്നാൽ
പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ചൈന ഭൂകമ്പ നെറ്റ്‌വര്‍ക്ക് സെന്റര്‍ പറയുന്നു. വിവിധ ഏജൻസികൾ വ്യത്യസ്ത പ്രഭവ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ആണ് നൽകുന്നത്.

അഫ്ഗാന്‍-ചൈന അതിര്‍ത്തിയിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ഗോര്‍ണോ ബഡാക്ഷനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജനവാസ മേഖലയല്ലാത്തതിനാല്‍ വലിയ അപകട സാധ്യത നിലനില്‍ക്കുന്നില്ല. എന്നാല്‍ പാമിര്‍ പര്‍വതങ്ങളില്‍ നിലനില്‍ക്കുന്ന പ്രകൃതി ദത്ത അണക്കെട്ടുകള്‍ തകര്‍ന്നാല്‍ സ്ഥിതി രൂക്ഷമാകുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1911 മുതൽ ശക്തമായ ഭൂചലനങ്ങളുടെ മേഖലയാണ് ഇവിടം.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed