ഇന്നത്തെ വേനൽ മഴ ഈ ജില്ലകളിൽ

കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലായി തുടരുന്ന വേനൽ മഴ ഇനി വടക്കൻ കേരളത്തിലെ ചില ജില്ലകളിലേക്കും പ്രവേശിക്കും. എറണാകുളം, ആലപ്പുഴ കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, വയനാട്, പാലക്കാട്, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

ചുരുക്കം ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കാം. 29, 30 തീയതികളിൽ വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കഴിഞ്ഞ ആഴ്ചയിലെ പോസ്റ്റുകളിൽ സൂചിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് തെക്കൻ മധ്യ ജില്ലകളിൽ ലഭിച്ച ശക്തമായ മഴ ഇന്ന് വടക്കൻ കേരളത്തിൽ ഉണ്ടാവാൻ സാധ്യതയില്ല.

വടക്കൻ കേരളത്തിലെ വിവിധ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ മാത്രമാണ് മഴ സാധ്യത. എന്നാൽ ശക്തമായി ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം.ഇടിമിന്നൽ തൽസമയം അറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിനും മെറ്റ് ബീറ്റ് വെതറിലെ ട്രാക്ക് റഡാർ ഉപയോഗിക്കാം. അതിനുള്ള ലിങ്ക്

LIGHTNING STRIKE MAP

ഇന്ന് രാവിലെ താനൂർ തിരൂർ ഭാഗങ്ങളിൽ ചെറിയ മഴ ലഭിച്ചു. കൂടാതെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. കോയമ്പത്തൂർ, നാമക്കൽ, സേലം ഈറോഡ്, അവിനാശി, തിരുപ്പൂര്,കരൂർ, നീലഗിരി, എന്നിവിടങ്ങളിലാണ് ഇന്നും നാളെയും ഇടിയോടു കൂടിയ മഴക്ക് സാധ്യത. ഏപ്രിൽ 3 വരെ ഇവിടെ മഴ തുടരാൻ സാധ്യത.

Leave a Comment