സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ മഴ കൃത്യമായ അളവിൽ ലഭിച്ചോ ?

സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ 9 ശതമാനം മഴ കുറവ് അനുഭവപ്പെട്ടു. സാധാരണ ലഭിക്കേണ്ട മഴ 34.4 എംഎം ആണ് . എന്നാൽ മാർച്ച് 1 മുതൽ 31 വരെ ലഭിച്ച മഴ 31.4 mm ആണ്. വയനാട്, പത്തനംതിട്ട തുടങ്ങിയ മലയോര ജില്ലകളിലാണ് വേനൽ മഴ ഏറ്റവും കൂടുതൽ ലഭിച്ചത്. വയനാട്ടിൽ നോർമൽ മഴ ലഭിക്കേണ്ടത് 20.7 mm ആണ്. എന്നാൽ 43.7 എം എം ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴ 68.8 എം എം ആയിരുന്നു.

എന്നാൽ 125 mm ലഭിച്ചു . തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ സാധാരണ ലഭിക്കേണ്ട വേനൽ മഴയിൽ കുറവാണ് രേഖപ്പെടുത്തിയത്. തൃശ്ശൂർ നാല് എംഎം, തിരുവനന്തപുരം 8.9എംഎം, മലപ്പുറം 3.1 എം എം കോഴിക്കോട് 1.4m m എന്നിങ്ങനെയാണ് മഴ ലഭിച്ചത്. കണ്ണൂർ ജില്ലയിൽ മാത്രമാണ് സംസ്ഥാനത്ത് വേനൽ മഴ ലഭിക്കാത്തത്.

കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിൽ 16.7 mm മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 3.4 എം എം മഴ മാത്രമാണ് ലഭിച്ചത്. എന്നാൽ മാഹിയിൽ തീരെ മഴ ലഭിച്ചിട്ടില്ല. മാർച്ച് 15 മുതലാണ് സംസ്ഥാനത്ത് വേനൽ മഴ കൂടുതലായി ലഭിച്ചു തുടങ്ങിയത് . കഴിഞ്ഞ രണ്ട് ദിവസമായി വേനൽ മഴയിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതിനാൽ വീണ്ടും ചൂട് കൂടി തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളിൽ വേനൽ മഴ വീണ്ടും സജീവമായി തുടങ്ങും എന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം.

Share this post

Leave a Comment