Menu

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ അമേരിക്ക ഒരു മണിക്കൂര്‍ മുന്നോട്ടേക്ക്; സമയലാഭം ലക്ഷ്യമിട്ട്

അമേരിക്കന്‍ ഐക്യനാടുകളില്‍ ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവയ്ക്കും. വസന്തകാലം ആരംഭിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ദ്ധിക്കുന്ന സമയമാറ്റം നിലവില്‍ വരുന്നത്.നേരത്തെ 2018 നവംബര്‍ ആറാം തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വച്ചിരുന്നത്. ശിശിരകാലത്തിന് മുന്നോടിയായി അവര്‍ ക്ലോക്കുകള്‍ 1 മണിക്കൂര്‍ പിന്നോട്ടു തിരിച്ചുവയ്ക്കും. ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവയ്ക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ് (വസന്തക്കാലം) വിന്റര്‍ (ശീതക്കാലം) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാറുണ്ട്. വസന്തകാലാരംഭത്തോടെ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ച് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും മറ്റുമായാണ് അമേരിക്ക ഡേലൈറ്റ് സേവിങ് സംവിധാനം നടപ്പാക്കിയത്.

സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed