kerala summer 02/05/24: മലപ്പുറത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

kerala summer 02/05/24: മലപ്പുറത്ത് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

കേരളത്തിൽ  സൂര്യാഘാതമേറ്റ് വീണ്ടും മരണം. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ വയലിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

മുഹമ്മദ് ഹനീഫ

കഴിഞ്ഞദിവസം പാലക്കാട് രണ്ടുപേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സൂര്യാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിൽ വയോധികയും മാഹിയിൽ യുവാവുമാണ് സൂര്യാഘാതത്തെ തുടർന്ന് മരിച്ചത്.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്കായി

FOLLOW US ON GOOGLE NEWS


Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment