വേനല്‍ കടുത്ത കേരളത്തിലും മറ്റു പ്രദേശങ്ങളിലും കാലവര്‍ഷം തകര്‍ക്കും

വേനല്‍ കടുത്ത കേരളത്തിലും മറ്റു പ്രദേശങ്ങളിലും കാലവര്‍ഷം തകര്‍ക്കും

ഇന്ത്യയിലും പാകിസ്താനിലും 2024 ല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയില്‍ കൂടുതല്‍ ലഭിക്കുമെന്ന് സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറത്തിന്റെ (28th South Asian Climate Outlook Forum (SASCOF)
28ാമത് സമ്മേളനം.

പൂനെയിലാണ് ലോക കാലാവസ്ഥാ സംഘടന (world meteorological agency – wmo) യുടെ സമ്മേളനം നടന്നത്. SASCOF ന്റെ മണ്‍സൂണ്‍ കാല പ്രവചനത്തിലാണ് കേരളം ഉള്‍പ്പെടെ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പറയുന്നത്. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ സാധാരണയേക്കാള്‍ കൂടും.

വേനല്‍ കടുത്ത ഇടങ്ങളില്‍ കൂടുതല്‍ മഴ

ഇത്തവണ എല്‍നിനോ മൂലം വേനല്‍ കടുത്ത ഇടങ്ങളില്‍ കൂടുതല്‍ കാലവര്‍ഷം ലഭിക്കുമെന്നാണ് പ്രവചനം. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാന്‍, വടക്കന്‍, കിഴക്കന്‍ പാകിസ്ഥാന്‍, ഗുജറാത്ത്, രാജസ്ഥാന്‍, വടക്കന്‍ മഹാരാഷ്ട്ര, തീരദേശ കര്‍ണാടക, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഇത്തവണ കടുത്ത ചൂടും വരള്‍ച്ചയും അനുഭവപ്പെട്ടത്. ഇവിടങ്ങളിലെല്ലാം കാലവര്‍ഷം തകര്‍ത്തു പെയ്യുമെന്നാണ് പ്രവചനം.

ഇന്ത്യയുടെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്,
പാകിസ്താന്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ കാലാവസ്ഥാ വകുപ്പുകള്‍, ഹൈഡ്രോളജിക്കല്‍ സര്‍വിസ് എന്നിവയുടെ സഹകരണത്തോടൊണ് പ്രവചനം തയാറാക്കിയത്.

നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മണ്‍സൂണ്‍ പ്രവചനത്തൊടൊപ്പം മറ്റു അയല്‍രാജ്യങ്ങളുടെ പ്രവചനം കൂടി ചേര്‍ത്താണ് SASCOF പുതിയ പ്രവചനം തയാറാക്കിയത്. ഇതു പ്രകാരം പാകിസ്താന്‍, ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, മധ്യ ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ സാധാരണ തോതിലോ സാധാരണയില്‍ കൂടുതലോ കാലവര്‍ഷം ലഭിക്കും.

അഫ്ഗാനിസ്ഥാനില്‍ കാലവര്‍ഷം സാധാരണ രീതിയിലാകും. ഭൂട്ടാനിലേ ശേഷിക്കുന്ന മേഖലയിലും മ്യാന്‍മറിന്റെ തെക്കുപടിഞ്ഞാറന്‍ തീരം ഒഴികെ
കൂടുതല്‍ ഭാഗങ്ങളിലും സാധാരണ കാലവര്‍ഷം SASCOF പ്രവചിക്കുന്നു.

കടല്‍, അന്തരീക്ഷം അനുകൂലം

കടല്‍ കാലാവസ്ഥയും അന്തരീക്ഷസ്ഥിതിയും അനുകൂലമായതിനാലാണ് കൂടുതല്‍ മഴ കാലവര്‍ഷത്തിന് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്. എല്‍നിനോ ജൂണ്‍ മുതല്‍ ദുര്‍ബലമായി ലാനിനയിലേക്ക് പ്രവേശിക്കും. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളും പോസിറ്റീവിലാണ്. എല്‍നിനോ സതേണ്‍ ഓസിലേഷന്‍ El Nino Southern Oscillation (ENSO) ന്യൂട്രലില്‍ നിന്ന് വീണ്ടും താപനില കുറയുന്നതോടെ അതിവര്‍ഷത്തിന് കാരണമാകുന്ന ലാനിനയിലേക്ക് മാറും.

പൂനെയില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനൊപ്പം, യു.എന്‍ ഏജന്‍സിയായ ലോക കാലാവസ്ഥാ സംഘടന, ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി, കൊറിയന്‍ കാലാവസ്ഥാ ഏജന്‍സി, ബ്രിട്ടന്റെ മെറ്റിയോറോളജി ഓഫിസ്, ഇന്റര്‍നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ആന്റ് സൊസൈറ്റി, റീജ്യനല്‍ ഇന്റഗറേറ്റഡ് മള്‍ട്ടി ഹസാര്‍ഡ് ഏളി വാണിങ് സിസ്റ്റം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയോറോളജി – പൂനെ എന്നിവിടങ്ങളിലെ വിദഗ്ധരാണ് പങ്കെടുത്തത്.

metbeat news

കാലാവസ്ഥ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം

FOLLOW US ON GOOGLE NEWS

Share this post

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.

Leave a Comment