തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി ലോവർ റേഞ്ച് ,കോട്ടയം ജില്ലയുടെ കിഴക്ക് ചേരുന്ന ഭാഗങ്ങൾ പത്തനംതിട്ട കിഴക്കൻ ഭാഗം, തിരുവനന്തപുരം ,കൊല്ലം മലയോര മേഖലകളിൽ രാത്രിയോടെ അൽപ്പം വേനൽ മഴ ലഭിക്കും. ഏറെ നേരം നീണ്ടു നിൽക്കാൻ സാധ്യത ഇല്ല.

നാളെ മാർച്ച് ഒന്നിന് തൃശൂർ പാലക്കാട് അതിർത്തിയിലും പീച്ചി വാഴാനി മേഖലയിലും , മലപ്പുറം ജില്ലയിലെ നീലഗിരി കിഴക്കൻ വനമേഖലയിലും അൽപ്പം മഴ സാധ്യതയുണ്ട്. നീലഗിരി, വാൽപ്പാറ മൂന്നാർ മേഖലകളിൽ ശരാശരി തണുത്ത കാലാവസ്ഥ തുടരും . മറ്റിടങ്ങളിൽ കനത്ത പകൽ ചൂട് തുടരാനാണ് സാധ്യത. തീരദേശങ്ങളിൽ ഇടനാടുകളെ അപേക്ഷിച്ച് ചൂട് കുറവായിരിക്കുമെന്നും Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
കൂടുതൽ അറിയാൻ താഴെ നൽകിയ വിഡിയോ കാണാം

Leave a Comment