മിന്നൽ ചുഴലി: കോഴിക്കോട്ട് വ്യാപക നാശനഷ്ടം

മിന്നൽ ചുഴലി: കോഴിക്കോട്ട് വ്യാപക നാശനഷ്ടം

കോഴിക്കോട് ജില്ലയിൽ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം. ഇന്നലെ പുലർച്ചെയോടെയാണ് ജില്ലയുടെ വിവിധഭാഗങ്ങളിലായി കാറ്റ് ആഞ്ഞടിച്ചത്. ഉച്ചയ്ക്കും ശക്തമായ കാറ്റുണ്ടായി. നൂറോളം വീടുകൾ തകർന്നു. വൈദ്യുതി കമ്പികളും തൂണുകളും പൊട്ടിവീണു.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും നാദാപുരം, കുറ്റ്യാടി, മണിയൂർ, നടുവണ്ണൂർ, മാവൂർ, ചാത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലുമാണ് നാശനഷ്ടമുണ്ടായത്. കോർപറേഷൻ പരിധിയിൽ മൈലാമ്പാടി നാരങ്ങാളി ക്ഷേത്രത്തിന് സമീപം പ്രവീണിൻ്റെ വീടിൻ്റെ ഓടിട്ട മേൽക്കൂര ശക്തമായ കാറ്റിൽ പൂർണമായി തകർന്നു.

വീടിനകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി, ഇന്റർനെറ്റ്, കേബിൾ ടി.വി സേ വനങ്ങളും തടസപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചു നീക്കിയത്.

ശക്തമായ കാറ്റിൽ തകർന്ന മയിലമ്പാടി വളാമ്പുറത്ത് പ്രവീണിന്റെ വീട് photo: Special Arrangements

കോമ്മേരി, കുറ്റിയിൽ താഴം, ഗോവിന്ദപുരം, മേത്തോട്ട്താഴം, എന്നിവടങ്ങിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. നാല് വീടുകളാണ് ഈ മേഖലയിൽ തകർന്നത്. നാരങ്ങാളി ക്ഷേത്രത്തിലെ ആൽമരം പൊട്ടിവീണ് ഓഫീസ് കെട്ടിടം തകർന്നു. ഭയങ്കാവ് ക്ഷേത്രത്തിലെ മരങ്ങളും കടപുഴകി.

മേത്തോട്ട് താഴത്ത് വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് അകലെയുള്ള വീടിന് മുകളിൽ പതിച്ചു. പ്രദേശത്ത് ഏറെ നേരം വൈദ്യുതി മുടങ്ങിയിരുന്നു.

വടകര താലൂക്കിലെ എടച്ചേരിയിൽ വ്യാപക നഷ്ട മുണ്ടായി. പതിമൂന്നാം വാർഡ് വേങ്ങോളി ഭാഗത്താണ് ബുധനാഴ്ച പുലർച്ചെ ഒന്നോടെ ശക്തമായ മിന്നൽ ചുഴലി രൂപപ്പെട്ടത്. അങ്കണവാടിയുടെ അലൂമിനിയം ഷീറ്റിൽ തീർത്ത മേൽക്കു രയുടെ പകുതി ഭാഗം ശക്തമായ കാറ്റിൽ ഏതാണ്ട് 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വീണു.

അങ്കണവാടിയിലെ ഫർണിച്ചറുകൾ, നൂറിൽപരം പുസ്തകങ്ങൾ എന്നിവയും കാറ്റിൽ നശിച്ചു. വേങ്ങോളി ശ്രീ മഹാഗണപതി ക്ഷേത്രത്തിനും കാറ്റിൽ സാരമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. എടച്ചേരി പഞ്ചായത്തിലെ 15ാം വാർഡിൽ കാക്കന്നൂർ ക്ഷേത്രത്തിന് പിന്നിൽ ഉണ്ടായിരുന്ന കുറ്റൻ കാഞ്ഞിരമരം അമ്പലത്തിന്റെ മുൻഭാഗത്തെ കെട്ടിടത്തിൽ പതിച്ചു.

ചൈന തീരത്തെ സൂപ്പർ ടൈഫൂൺ മൂലം കേരളത്തിൽ ശക്തമായ കാറ്റ്

അമ്പലത്തിൻ്റെ ഒരു മൂല തകർന്നു. ഈ ഭാഗങ്ങളിലെ നിരവധി വീടുകളുടെ മുകളിലും മറ്റുമായി മരങ്ങൾ പൊട്ടിവീണു നഷ്ട‌ങ്ങൾ സംഭവിച്ചിട്ടുണ്ട്. പടിഞ്ഞാറയിൽ രവിയുടെ വീടിനു മുകളിൽ മരം വീണു തകരുകയും വീട്ടിനകത്തു വെള്ളം കയറുകയും ചെയ്തു.

ചാത്തോത്ത് ഭാസ്കരൻ, വട്ടക്കണ്ടി രാജീവൻ, വേങ്ങോളി ലക്ഷം വീട്ടിൽ ചന്ദ്രൻ, ജാനു, സജീവൻ, സുധാകരൻ, ചെറുവലത്ത്, സജീവൻ, ലത, മീത്തലെ കുന്നത്ത് അശോകൻ, പുത്തൻപുരയിൽ സുന്ദരൻ എന്നിവരുടെ വീടുകൾക്ക് കേടുപാടുണ്ടായി. നിരവധി കാർഷിക വിളകൾ നശിച്ചു. വേങ്ങോളി ലക്ഷം വീട്ടിൽ ശാന്ത, ഒറ്റപുരയ്ക്കൽ രമണി, ശാരദ പണ്ടാര പീടികയിൽ രാജൻ, മീ ത്തൽ പ്രകാശൻ, കുഞ്ഞി പറമ്പത്ത് കുഞ്ഞാലി എന്നിവരുടെ വീടുകൾക്ക് കേടുപാട് സംഭവി ച്ചു.

വള്ളിൽ ബിന്ദുവിൻ്റെ വീട്ടിൽ മരം വീണ് മേൽക്കൂര തകർന്നു. തേക്ക് കടപുഴകി വീണ് കേളോത്ത് ഫൈസലിൻ്റെ വീടും തകർന്നു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്ന് പ്രദേശം ഇരുട്ടിലായി. ഒന്തത്ത് ചാത്തുവിൻ്റെ ചായക്കട, കൃഷ്ണ ക്വാർട്ടേഴ്സ് എന്നിവയുടെ മേൽക്കൂരയും തകർന്നു.

എടച്ചേരിക്കും ഓർക്കാട്ടേരിക്കുമിടയിൽ പല യിടങ്ങളിലായി സംസ്ഥാന പാതയിൽ മരങ്ങൾ പൊട്ടിവീണു. കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും അപകടം നടന്ന വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർ ത്തനങ്ങൾ നടത്തി. കുറ്റ്യാടി മലയോര മേഖലയിലും കനത്ത നാശനഷ്ടമുണ്ടായി.

താമരശേരി പഞ്ചായത്ത് 13-ാം വാർഡിൽ പുതിയോട്ടിൽ കണ്ടൻപാറ ഭാഗത്തും ചെമ്പയി ഭാഗത്തും ഇന്നലെ പുലർച്ചെ വി ശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശം. നാലു വീടുകൾക്ക് മുകളിൽ മരം വീണു. കെ.പി വേലായുധൻ, എം. ഗം ഗാധരൻ നായർ, കെ.ടി സുരേഷ്, വളവിൽ മമ്മി എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരംവീണത്. നിരവധി മരങ്ങൾ കടപുഴകി വീണു.

മതിലുകളും വൈദ്യുതി ലൈനുകളും തകർന്നു. കെ.ടി ബലരാമൻ, അബ്‌ദു
തുടങ്ങിയവരുടെ ചുറ്റുമതിൽ തകർന്നു. മേപ്പുതയോട്ടിൽ കാവിലടക്കമുള്ള വൃക്ഷങ്ങളാണ് കടപുഴകി വീണത്. താമരശേരി ചെമ്പായി ഹസ്സൻ കേരയുടെ വീടിനു മുകളിൽ തെങ്ങ് പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു.

കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ കാറ്റും മിന്നൽ ചുഴലിയും ഈ മാസം 29 വരെ തുടരാനാണ് സാധ്യതയെന്ന് Metbeat Weather പറഞ്ഞു.

metbeat news
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page
Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment