ബൈറൺ കൊടുങ്കാറ്റ് എത്തുന്നു, വരാൻ പോകുന്നത് ശക്തമായ മഴയും കാറ്റും ഇടിമിന്നലും വെള്ളപൊക്കവും
ഇന്ന് വൈകീട്ട് മുതൽ വ്യാഴാഴ്ച വരെ ഈ സംവിധാനം ക്രമേണ ശക്തി പ്രാപിക്കുമെന്നും ചില പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും നിരീക്ഷർ പറയുന്നു. ചൊവ്വാഴ്ച പ്രാദേശികമായി ശക്തമായ മഴ വടക്കൻ തീരപ്രദേശങ്ങളിൽ ആരംഭിച്ചു.
Add as a preferred
source on Google
source on Google
Dec 10, 2025 4:03 PM
മിന്നൽ പ്രളയത്തിൽ ദുരിതത്തിലായി ഗസ്സ ജനത
ബൈറോണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയില്‍ ഗസ്സയിലെ ടെന്റുകളില്‍ പ്രളയം. ശക്തമായ കാറ്റും മഴയുമാണ് ഫലസ്തീനില്‍ ഉടനീളം ഉണ്ടായത്. മഴയെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ദുരിതത്തിലാണ് ഗസ്സ നിവാസികള്‍. വെള്ളിയാഴ്ച വൈകിട്ടു വരെയാണ് ഗസ്സയില്‍ കനത്ത മഴയും ശൈത്യക്കാറ്റും പ്രവചിക്കപ്പെടുന്നതെന്ന് ഫലസ്തീന്‍ കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
Dec 10, 2025 12:22 PM
ഇസ്‌റായേലില്‍ കനത്ത ശൈത്യക്കാറ്റ് മഴ, സൈനികരെ തിരിച്ചയച്ചു
ഇന്നലെ രാത്രി മുതല്‍ ഗസ്സയില്‍ ഉള്‍പ്പെടെ ശക്തമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്ത Storm Byron ഫലസ്തീനിലും ഇസ്‌റായേലിലും കനത്ത മഴയും ശൈത്യക്കാറ്റും നല്‍കുന്നു. ഇന്നലെ രാത്രി കനത്ത മഴയാണ് ലഭിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇസ്‌റായേലിലെ തെക്കന്‍ മേഖലയിലെ താവളങ്ങളില്‍ നിന്ന് സൈനികരെ തിരിച്ചയച്ചുവെന്ന് ഇസ്‌റായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെര്‍മണ്‍ പര്‍വത മേഖലയില്‍ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി.
കാര്‍ഗിലിലും സിയാചിനിലും ഉള്‍പ്പെടെ കൊടുംശൈത്യത്തില്‍ സേവനം ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ ത്യാഗം നമുക്ക് ബോധ്യപ്പെടുത്തുന്നതാണ് ഇസ്‌റായേല്‍ സൈന്യത്തിന്റെ തീരുമാനം. വെള്ളിയാഴ്ച വരെ മാത്രം നീളുന്ന ശൈത്യക്കാറ്റിനെ തുടര്‍ന്നാണ് അവര്‍ സൈന്യത്തെ തിരിച്ചയച്ചത്. പ്രളയ സാധ്യതയുണ്ടെന്നും ശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങളില്ലെന്നുമാണ് ഐ.ഡി.എഫ് നല്‍കുന്ന വിശദീകരണം.
ഗസ്സയില്‍ ഉള്‍പ്പെടെ തണുപ്പ് പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ സൈന്യം വിതരണം ചെയ്ത ശേഷം ഇവരെ തിരികെ നിയോഗിക്കുമെന്നാണ് അറിയിപ്പ്. സമുദ്ര നിരപ്പില്‍ നിന്ന് 2,100 മീറ്റര്‍ ഉയരത്തിലുള്ളതാണ് ഇവരുടെ ഏറ്റവും ഉയരത്തിലുള്ള സ്‌റ്റേഷന്‍. അവിടെ 2 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് താപനില രേഖപ്പെടുത്തിയത്. Israel Meteorological Service (IMS) ഇവിടെ കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 മുതല്‍ 75 എം.എം മഴ പെയ്യാമെന്നാണ് പ്രവചനം. തലസ്ഥാനമായ ടെല്‍ അവീവില്‍ 2.6 ഇഞ്ച് മഴ രേഖപ്പെടുത്തി. മണിക്കൂറില്‍ 90 കി.മി വേഗത്തിലാണ് കാറ്റ് വീശുന്നത്. ഇത്രയും ശക്തമായ ശൈത്യക്കാറ്റ് അനുഭവത്തില്‍ ആദ്യമാണെന്ന് ഇസ്‌റായേല്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിലെ സാര്‍ജന്റ് യോസി ഡെല്‍കോ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്‌റായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലില്‍ മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags :
Byron stomIsrealrainheavy rainRain alertThe flood
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.