സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴക്കും മഞ്ഞവീഴ്ചക്കും കാരണമായ അന്തരീക്ഷ സിസ്റ്റം ദുർബലമായി. എങ്കിലും അടുത്ത ആഴ്ചയും ഒറ്റപ്പെട്ട മഴ തുടരും. മധ്യ സൗദിയിലും വടക്കൻ മേഖലയിലും ആണ് സാധാരണ മഴയും ഇടിയോടെ മഴയും ലഭിക്കുക. ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട മഴ ഈ മേഖലയിൽ തുടരാനുള്ള സാധ്യതയാണ Metbeat Weather നിരീക്ഷിക്കപ്പെടുന്നത്.
UAE, ഒമാൻ , കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലും ഈദുൽ ഫിത്വർന് മുൻപ് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. GCC രാജ്യങ്ങളെ കൂടാതെ, ജോർദാൻ, ഇറാൻ, ഇറാഖ്, സിറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും അടുത്തയാഴ്ച ഇടത്തരം / ശക്തമായ മഴ ലഭിക്കും. തുർക്കിയിൽ ശക്തമായ ആലിപ്പഴ വർഷം ഉണ്ടാകും. ഇപ്പോൾ ഗൾഫ് മേഖലയിൽ ഉള്ള western disturbance അടുത്ത ആഴ്ച അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, വഴി ഇന്ത്യയിൽ എത്തും. വടക്കൻ പാകിസ്താൻ, വടക്കൻ അഫ്ഗാനിസ്ഥാൻ, പാക് അധീന കശ്മീർ , ജമ്മു കാശ്മീർ , ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴക്ക് കാരണമാകും. മധ്യ പ്രദേശ് വരെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത.