സൗദിയിൽ ഇത്തവണ ലഭിച്ചത് 32 വർഷത്തെ ഏറ്റവും കൂടുതൽ മഴ

കഴിഞ്ഞ 32 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലുള്ള രണ്ടാമത്തെ മഴയാണ് 2023 ൽ സൗദിയിൽ രേഖപ്പെടുത്തിയതെന്ന് സൗദി കാലാവസ്ഥാ വകുപ്പായ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 1991-20 കാലയളവിനെ അപേക്ഷിച്ച് ദീർഘകാല ശരാശരി ( Long Period Average) നേക്കാൾ കൂടുകൽ മഴയാണ് ജനുവരിയിൽ ലഭിച്ചതെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ അൽ ഖാസിം സ്റ്റേഷനിൽ പെയ്ത മഴയുടെ അളവ് 122.7 മില്ലി ലിറ്ററാണ്. 2023 ജനുവരിയിലെ മഴയുടേയും താപനിലയുടേയും കാലാവസ്ഥ റിപ്പോർട്ട് വെളിപ്പെടുത്തവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്

കാലാവസ്ഥാ വ്യതിയാനം ലേകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെ പാറ്റേണിൽ വ്യത്യാസം വരുത്തിയിരുന്നു. മരുഭൂമിയിൽ കൂടുതൽ മഴ ലഭിച്ചതിനാൽ പച്ചപ്പിലേക്ക് മാറിയതും സൗദിയിൽ നിന്നുള്ള വിഡിയോ നേരത്തെ വൈറലായിരുന്നു. തരിശു നിലങ്ങളാണ് കനത്ത മഴയെ തുടർന്ന് പച്ചപ്പണിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ താഴെ കാണാം.

ഗൾഫിലെ പ്രവാസിയാണോ നിങ്ങൾ, മെറ്റ്ബീറ്റ് വെതറിന്റെ ഗൾഫ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this post

Leave a Comment