ഭൂമിക്ക് അടിയിൽ നിന്ന് മുഴക്കം; ആശങ്കയിൽ ജനം

ഭൂമിക്കടിയിൽ നിന്നും മുഴക്കവും ശബ്ദവും കേട്ടതിനെ തുടർന്ന് ആശങ്കയിലായി ജനങ്ങൾ. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം. കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി പഞ്ചായത്തുകളിൽ പെട്ട പ്രദേശങ്ങളിൽ ആണ് ഭൂമിക്കടിയിൽ നിന്ന് ശബ്ദവും മുഴക്കവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചു.

Leave a Comment