കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ലോകത്തിന് വ്യക്തമായ പരിഹാരങ്ങള്‍ ആവശ്യം: റസാന്‍ അല്‍ മുബാറക്

അഷറഫ് ചേരാപുരം

ദുബൈ: കോപ്28 ആതിഥേയത്വം വഹിക്കാനുള്ള യു.എ.ഇയുടെ ഒരുക്കങ്ങളുടെ ഭാഗമായി റോഡ് ടു കോപ്28: യു.എ.ഇ ഡ്രൈവിംഗ് കളക്ടീവ് ക്ലൈമറ്റ് ആക്ഷന്‍’ എന്ന പരിപാടി സംഘടിപ്പിച്ചു. കോപ് 28ന്റെ യു.എന്‍ കാലാവസ്ഥാ വ്യതിയാന ഹൈ-ലെവല്‍ പ്രതിനിധിയും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എന്‍) പ്രസിഡന്റുമായ റസാന്‍ അല്‍ മുബാറക് പരിപാടിയില്‍ പങ്കെടുത്തു.

കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ലോകത്തിന് വ്യക്തമായ പരിഹാരങ്ങള്‍ ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 2030 ഓടെ ആഗോള താപനം പകുതിയായി കുറയ്ക്കുന്നതിനും 2050 ഓടെ സീറോ എമിഷനിലെത്തുന്നതിനുമുള്ള ശ്രമത്തില്‍ ആയിരത്തിലധികം സ്വകാര്യ മേഖലയിലെ എക്സിക്യൂട്ടീവുകളും ദുബൈ ചേംബറിലെ അംഗങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജന്‍സിക്ക് (വാം) നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.

കൂടുതല്‍ സ്ഥാപനങ്ങള്‍ കാലാവസ്ഥ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പരിശ്രമങ്ങള്‍ നടത്താനും കാര്‍ബണ്‍ നീക്കം ചെയ്യാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പരിസ്ഥിതി സൗഹൃദ നടപടികള്‍ സ്വീകരിക്കാനുമുള്ള സംരംങ്ങളില്‍ പങ്കാളികളാവണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടെ
75 വര്‍ഷത്തെ ചരിത്രത്തില്‍ ഐ.യു.സി.എന്‍ സംഘടനയെ നയിക്കുന്ന രണ്ടാമത്തെ വനിതയും പശ്ചിമേഷ്യയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റുമാണ് റസാന്‍ അല്‍ മുബാറഖ്.

2023 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈയില്‍ നടക്കുകയാണ് കോപ് 28.

Leave a Comment