യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, പ്രവാസികൾക്ക് മുന്നറിയിപ്പ്,  പുലർച്ചെ 4 മണി മുതൽ രാവിലെ 9.30 വരെ ജാഗ്രത നിർദേശം

വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി കുറയുമെന്നും ചിലയിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

Maneesha M.K
1 min mins read

യുഎഇയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, പ്രവാസികൾക്ക് മുന്നറിയിപ്പ്,  പുലർച്ചെ 4 മണി മുതൽ രാവിലെ 9.30 വരെ ജാഗ്രത നിർദേശം

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് താപനില ഗണ്യമായി കുറയുമെന്നും ചിലയിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാലാണ് അധികൃതർ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഉയർന്ന മേഖലകളിൽ തണുപ്പ് ശക്തമായിരിക്കുന്നതിനാൽ യുഎഇയിലെ ചില പ്രദേശങ്ങളിലും തണുപ്പ് അനുഭവപ്പെടും അതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചു.

അതീവ ജാഗ്രത പാലിക്കുക 

പുലർച്ചെ 4 മണി മുതൽ രാവിലെ 9.30 വരെയാണ് അതീവ ജാഗ്രത പാലിക്കേണ്ട സമയം. കൂടാതെ റോഡിലെ ദൃശ്യപരിധി കുറവായതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിശ്ചിത അകലം പാലിച്ച് വാഹനമോടിക്കണമെന്നും വേഗത കുറയ്ക്കണമെന്നും നിർദേശം നൽകി. മാത്രമല്ല ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. 

ശക്തമായ കാറ്റിന് സാധ്യത

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 30 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് തീരദേശവാസികൾക്കും ആഴ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശത്തിൽ വ്യക്തമാക്കി. 

English Summary : Extreme caution is required from 4 a.m. to 9:30 a.m. Drivers are also advised to be cautious, maintain a safe distance, and reduce speed due to low visibility on the road.