വടക്കൻ കേരളത്തിൽ മഴ എത്തി,  തണുത്തു വിറക്കുമ്പോഴും മഴക്കാലം അവസാനിച്ചിട്ടില്ല

മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഡിസംബർ 3 ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Maneesha M.K
1 min mins read

വടക്കൻ കേരളത്തിൽ മഴ എത്തി,  തണുത്തു വിറക്കുമ്പോഴും മഴക്കാലം അവസാനിച്ചിട്ടില്ല

വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇടിയോടു കൂടിയ മഴ തുടങ്ങി. തമിഴ്നാടിനെയും ആന്ധ്ര പ്രദേശിനെയും പുതുച്ചേരിയെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായതാകാം കേരളത്തിൽ മഴയ്ക്ക് സാധ്യത. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദം ആയി മാറിയിരുന്നു. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി.നാളെ മുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഡിസംബർ 3 ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 
കേരളത്തിലെ ചില ജില്ലകളിൽ അതി കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അതിരാവിലെ തണുത്ത് വിറയ്ക്കുമ്പോഴും മഴക്കാലം അവസാനിച്ചിട്ടില്ല എന്നതും പുതുമയാണ്.

English Summary: December 3 brings a yellow alert for heavy rain in various districts. Experience the unusual chill in Kerala as the monsoon season continues.